Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2020 11:58 PM GMT Updated On
date_range 2020-09-10T05:28:40+05:30അബ്ദുൽ ശുക്കൂറിന് നഷ്ടമായത് ജീവിതസമ്പാദ്യം മുഴുവനും
text_fieldsചെറുവത്തൂർ: എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അബ്ദുൽ ശുക്കൂറിന് നഷ്ടമായത് ജീവിത സമ്പാദ്യം മുഴുവനും. അബൂദബിയിൽ 40 വർഷം അധ്വാനിച്ച് സമ്പാദിച്ച തുകയാണ് കാടങ്കോട് ജമീലാസ് മൻസിലിലെ എം. അബ്ദുൽ ശുക്കൂറിന് ഫാഷൻ ജ്വല്ലറിയിൽ നിക്ഷേപിച്ച് നഷ്ടമായത്. മാനേജിങ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങളാണ് തന്നെ സമീപിച്ചതെന്ന് അബ്ദുൽ ശുക്കൂർ പറഞ്ഞു. സ്വർണം നൽകാമെന്ന് പറഞ്ഞപ്പോൾ പണമാണ് ആവശ്യപ്പെട്ടത്. തുടർന്ന് സ്വർണം വിൽപന നടത്തി ലഭിച്ച 30 ലക്ഷം രൂപ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചു. പ്രതിമാസം 30,000 രൂപ പ്രതിഫലം നൽകാമെന്ന ധാരണയും ഉണ്ടാക്കിയിരുന്നു. നാല് മാസം പ്രതിഫലം മുടങ്ങാതെ ലഭിച്ചുവെങ്കിലും ഇപ്പോൾ ഒരുവർഷമായി ഒന്നും ലഭിച്ചിട്ടില്ല. സ്വരുക്കൂട്ടിവെച്ച സമ്പാദ്യം നഷ്ടമായതിൽ അതീവദു:ഖിതനാണ് ഇദ്ദേഹം. : CHV_Abdul Shukkoor എ. അബ്ദുൽ ശുക്കൂർ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചപ്പോൾ ഉണ്ടാക്കിയ ധാരണാപത്രവുമായി
Next Story