Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:59 PM GMT Updated On
date_range 2020-09-08T05:29:12+05:30ഡി.ആര്‍. മേഘശ്രീ കാഞ്ഞങ്ങാട് സബ് കലക്ടറായി ചുമതലയേറ്റു
text_fieldsകാസർകോട്: ഡി.ആര്‍. മേഘശ്രീ കാഞ്ഞങ്ങാട് സബ് കലക്ടറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായി ചുമതലയേറ്റു. കർണാടക ചിത്രദുര്‍ഗ് സ്വദേശിനിയാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ എൻജിനീയറിങ് ബിരുദധാരിയാണ്. ഇന്ത്യന്‍ സിവില്‍ സർവിസ് ലഭിച്ചതിനു ശേഷമുള്ള ആദ്യ നിയമനമാണിത്. പരിശീലനത്തിൻെറ ഭാഗമായി കോഴിക്കോട് അസി. കലക്ടര്‍ ചുമതല വഹിച്ചിരുന്നു. നഴ്‌സുമാരുടെ ഒഴിവ് കാസർകോട്: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നഴ്‌സ് (ജി.എന്‍.എം) തസ്തികയില്‍ നിയമനം നടത്തുന്നു. ഫോൺ: 0467-2206886 അപേക്ഷത്തീയതി നീട്ടി കാസർകോട്: 2020 -21 വര്‍ഷത്തെ ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 17 വരെ നീട്ടി.
Next Story