Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎയിംസ്: കാസര്‍കോടിനെ...

എയിംസ്: കാസര്‍കോടിനെ ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹം -രാജ്​മോഹൻ ഉണ്ണിത്താന്‍ എം.പി

text_fields
bookmark_border
കാഞ്ഞങ്ങാട്: ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസ്​ കോഴിക്കോട്​ ജില്ലയിൽ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അനുവദിക്കാനാകില്ലെന്നും ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും ജില്ലയോടുള്ള അവഗണനയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പിമാരുടെ വിഡിയോ കോണ്‍ഫറന്‍സില്‍ പതിനൊന്നാം അജണ്ടയായാണ്​ കേരളത്തിന് എയിംസ്​ അനുവദിക്കുന്ന കാര്യവും അനുയോജ്യമായ സ്ഥലം നിർദേശിക്കാനും അറിയിച്ചതായി പറഞ്ഞത്​. കോഴിക്കോട്​ ജില്ലയിലെ കിനാലൂരിൽ എയിംസ്​ അനുവദിക്കാനാണ്​ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്​. ഇത്​ അനുവദിക്കാനാവില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിനായി 11,123 കോടി രൂപയുടെ സമഗ്ര പാക്കേജ്​ പ്രഭാകരൻ കമീഷൻ ശിപാര്‍ശ പ്രകാരം അനുവദിച്ചിരുന്നു. അതില്‍ 2185.66 കോടി രൂപ ജില്ലയിലെ പൊതു ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ക്കായി അനുവദിച്ച തുകയാണ്. നേരത്തെ രാഷ്​ട്രപതിയായിരുന്ന, നിര്യാതനായ പ്രണബ് മുഖര്‍ജിയും ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവും ജില്ലക്ക്​ എയിംസ് വേണമെന്ന അഭിപ്രായം പറഞ്ഞിരുന്നു. കോവിഡ് ദുരിതമുണ്ടായ ആദ്യകാലത്ത് കാസര്‍കോട് കോവിഡ് ദുരിതബാധിതരായി ആരും മരിച്ചില്ല. എന്നാല്‍, അതിര്‍ത്തി കടന്ന് മംഗളൂരുവിൽ നിരോധനം ഏർപ്പെടുത്തിയതോടെയാണ്​ തുടർചികിത്സ കിട്ടാതെ 15ഓളം ആളുകൾ മരിക്കാനിടയായത്​. നേരത്തെതന്നെ എയിംസിനായി എം.പിയെന്ന നിലയില്‍ ശ്രമം തുടങ്ങിയിരുന്നു. ജില്ലയിലെ റവന്യൂ മന്ത്രിയുൾ​െപ്പടെയുള്ള എം.എല്‍.എമാർ ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ലമൻെറ്​ സെഷന്‍ തുടങ്ങിയാല്‍ പ്രധാനമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട്​ എയിംസി​ൻെറ ആവശ്യകത അറിയിക്കും. യു.ഡി.എഫ്​ ചെയർമാൻകൂടിയായ എം.സി. കമറുദ്ദീൻ എം.എൽ.എയുമായി ബന്ധപ്പെട്ടുയർന്നുവന്ന സാമ്പത്തിക ആരോപണത്തിൽ ത​ൻെറ അഭിപ്രായം മുസ്​ലിം ലീഗ്​ ഉന്നത ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്​. ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. രക്​തസാക്ഷികളെ അപമാനിച്ചിട്ടില്ല. ചത്തുപോകൽ എന്നത്​ സാധാരണയായി ഉപയോഗിക്കുന്ന വാക്ക്​ മാത്രമാണെന്നും ഇൗ സംഭവത്തിൽ ഡി.വൈ.എഫ്​.ഐയും നഗരപിതാവും എന്തിനാണ്​ എ​ൻെറ വീട്ടിലേക്ക്​ മാർച്ച്​ നടത്തിയതെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story