Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 5 Sep 2020 11:58 PM GMTഅധ്യാപക ദിനത്തിൽ കുട്ടി അധ്യാപകരുടെ ഓൺലൈൻ ക്ലാസ്
text_fieldsbookmark_border
നായന്മാർമൂല: അധ്യാപക ദിനാ ചരണത്തിൻെറ ഭാഗമായി നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ അറബി സാഹിത്യ ക്ലബിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾ ഓൺലൈൻ ക്ലാസ് നടത്തി. എട്ട് വിദ്യാർഥികളാണ് അറബിയിൽ ക്ലാസ് കൈകാര്യം ചെയ്തത്. പ്രൈമറി വിഭാഗത്തിൽനിന്ന് മുബശിർ ശഫാഫ്, മറിയം ഫഹ്മിദ, സൈനബത്ത് ഫാഹിസ, ആയിഷത്ത് ഫാഹിസ എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ഫാത്തിമത്ത് ഷഹീമ, ഫാത്തിമത്ത് ബുസ്താന, മുഹമ്മദ് റംസാൻ, ഖദീജത്ത് അഹ്സന എന്നിവരുമാണ് ക്ലാസെടുത്തത്. അധ്യാപകരെ വെല്ലുന്ന ക്ലാസുമായി രംഗത്തുവന്ന കുട്ടികൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story