Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 11:58 PM GMT Updated On
date_range 2020-09-06T05:28:19+05:30മാഷിന് സ്നേഹാദരം
text_fieldsചെറുവത്തൂർ: അനേകായിരങ്ങളെ അക്ഷരവും അറിവും പകർന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ പി. ദാമോദരപ്പൊതുവാൾ മാഷിനെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ആദരിച്ചു. പുത്തിലോട്ട് എ.യു.പി സ്കൂൾ അധ്യാപകനായിരിക്കുകയും കെ.എ.പി.ടി യൂനിയൻ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡൻറ്, പിലിക്കോട് സർവിസ് സഹകരണ ബാങ്ക്, പടുവളം സി.ആർ.സി ലൈബ്രറി എന്നിവയുടേതടക്കം സാരഥ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ അധ്യാപക ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആദരിച്ചത്. വസതിയിൽ നടന്ന ചടങ്ങിൽ കെ.വി. രമേശ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. രാഘവൻ കുളങ്ങര, കെ.എം. വിജയൻ, സി. ഭാസ്കരൻ, എം. ധനേഷ് കുമാർ, വിനോദ് എരവിൽ എന്നിവർ സംബന്ധിച്ചു. chr Damodhra Pothuval Mash.jpgപി. ദാമോദരപ്പൊതുവാൾ മാഷിനെ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ആദരിക്കുന്നു
Next Story