Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.എല്‍.എയുടെ...

എം.എല്‍.എയുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു

text_fields
bookmark_border
കാസര്‍കോട്: ജില്ലയില്‍ ഉദ്യോഗസ്​ഥരുടെ അഭാവംമൂലം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജില്ല പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഉപരോധം. ജില്ലയില്‍ നിരവധി ഉദ്യോഗസ്​ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പല വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവുന്നില്ല. ഉദ്യോഗസ്​ഥരുടെ അഭാവംമൂലം മറ്റു 13 ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ല വികസന കാര്യത്തില്‍ പിന്നാക്കം നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജനപ്രതിനിധികളുടെ ഉപരോധം. എല്‍.എസ്.ജി.ഡി കാസര്‍കോട് ഓഫിസ്, സബ് ഡിവിഷന്‍ ഓഫിസുകള്‍, സെക്​ഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലും വിവിധ ഒഴിവുകളാണുള്ളത്. വിവിധ വികസന പദ്ധതികളുടെ ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നതുമൂലം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിൻറടി, ചെങ്കള പഞ്ചായത്ത് പ്രസിഡൻറ്​ ഷാഹിന സലീം, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ്​ കല്ലട്ര അബ്​ദുല്‍ഖാദര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ എ.എ. ജലീല്‍, ബദിയടുക്ക പഞ്ചായത്ത് പ്രസിഡൻറ്​ കെ.എന്‍. കൃഷ്ണഭട്ട്, മധൂര്‍ പഞ്ചായത്ത് പ്രസിഡൻറ്​ മാലതി സുരേഷ്, കുമ്പള പഞ്ചായത്ത് പ്രസിഡൻറ്​ കെ. പുണ്ഡരികാക്ഷ, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡൻറ്​ ഫാത്തിമത്ത് സുഹറ തുടങ്ങിയവര്‍ പങ്കെടുത്തു. uparodham എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉപരോധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story