Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപേവിഷബാധ: എ.ആർ.വി...

പേവിഷബാധ: എ.ആർ.വി കുത്തിവെക്കേണ്ടത് നാലു ഡോസ്

text_fields
bookmark_border
കാസർകോട്​: പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേല്‍ക്കുകയോ അവയുടെ പോറല്‍ ഏല്‍ക്കുകയോ നേരിട്ട് ഇവയുമായി സമ്പര്‍ക്കത്തില്‍ വരുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആൻറി റാബിസ് വാക്‌സിനേഷന്‍ (എ.ആര്‍.വി) കുത്തിവെക്കണം. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഈ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. നാല് ഡോസ് കുത്തിവെപ്പാണ് എടുക്കേണ്ടത്. മൃഗങ്ങളില്‍ നിന്ന്​ മനുഷ്യരിലേക്ക്​ പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ അഥവാ റാബിസ്. ആര്‍.എന്‍.എ വൈറസാണ് പേവിഷബാധ ഉണ്ടാക്കുന്നത്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. വൈറസ് ബാധ തലച്ചോറി​ൻെറ ആവരണത്തിന്​ വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എന്‍സെഫാലൈറ്റിസ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ്​, കുരങ്ങ്​, അണ്ണാന്‍ എന്നീ മൃഗങ്ങളെയും രോഗം ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരേ പോലെ രോഗം ബാധിക്കാം. ചികിത്സ കടിയേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. അതിനുശേഷം തുണിയോ പഞ്ഞിയോ കൊണ്ട് തുടക്കണം. പിന്നീട് ഏതെങ്കിലും അണുനാശിനി കൊണ്ടും തുടക്കണം. എത്രയും വേഗം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
Show Full Article
TAGS:
Next Story