Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 2020-08-30T05:28:09+05:30ഓൺലൈൻ ഓണാഘോഷം
text_fieldsകാസർകോട്: നാടെങ്ങും ഓണ്‍ലൈനില്‍ ഓണം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കാസര്‍കോട് ബി.ആര്‍.സിയുടെ നേതൃത്വത്തിെല വൈറ്റ് ബോര്‍ഡ് ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ഓണപ്പാട്ടും പൂക്കളവുമായി ഓണാഘോഷം പൊടിപൊടിക്കുന്നു. എസ്.എസ്.കെയും ബി.ആര്‍.സിയുടെയും നേതൃത്വത്തില്‍ ഭിന്നശേഷികുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍കള്‍ക്കായി രൂപവത്കരിച്ച വൈറ്റ് ബോര്‍ഡ് വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴി രണ്ടു ദിവസങ്ങളായാണ് മത്സരം നടക്കുന്നത്. ഓണപ്പാട്ട്, പൂക്കള മത്സരം, പ്രച്ഛന്നവേഷം, ഓണപ്പതിപ്പ് എന്നീ മത്സരങ്ങള്‍ക്ക് കുട്ടികള്‍ വീട്ടില്‍ ഇരുന്ന് പങ്കെടുക്കുന്ന ഫോട്ടോയും വീഡിയോയും ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയും ഇതില്‍നിന്ന് വിജയികളെ െതരഞ്ഞെടുക്കുകയും ചെയ്യും. ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ കിടപ്പിലായ നാലോളം കുട്ടികള്‍ക്ക് ഓണപ്പുടവയും ഓണക്കിറ്റും നല്‍കി. കാസര്‍കോട് ബി.ആര്‍.സിയുടെ കീഴിലുള്ള ഭിന്നശേഷിക്കാരായ 185 പെണ്‍കുട്ടികള്‍ക്ക് വാര്‍ഷിക സ്‌റ്റൈപൻഡും 23 കുട്ടികള്‍ക്ക് റീഡേഴ്‌സ് അലവന്‍സും ഓണത്തിനു മുമ്പ് കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കഴിഞ്ഞു. ആകര്‍ഷകമായ വൈറ്റ് ബോര്‍ഡ് ക്ലാസുകള്‍ക്കു പുറമെ, ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക സമ്മർദം കുറക്കുന്നതിന് വിദഗ്ധരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ismail jabir prd കോളിയടുക്കത്തെ ഇസ്മയില്‍ ജാബിര്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നു ടെന്‍ഡര്‍ ക്ഷണിച്ചു കാസർകോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 2020-'21 പദ്ധയിലുള്‍പ്പെട്ട പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 14ന് ഉച്ച ഒന്നുവരെ. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ എല്‍.എസ്.ജി.ഡി എൻജിനീയറുടെ കാര്യാലയത്തില്‍നിന്ന് ലഭിക്കും.
Next Story