Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവായമൂടി കെട്ടി...

വായമൂടി കെട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
അജാനൂർ : സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ ഓഫീസിൽ ഫയലുകൾ തീ വെച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ചു അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ വില്ലേജ് ഓഫീസിനു മുൻപിൽ വായ മൂടിക്കെട്ടി ധർണ്ണ സമരം നടത്തി. വില്ലേജ് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ ഡി. വി. ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. അജാനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്‌ സതീശൻ പരക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ പി. ബാലകൃഷ്ണൻ വെള്ളിക്കോത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ. വി. അരവിന്ദാക്ഷൻ നായർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഇസ്മായിൽ ചിത്താരി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി. വി. ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് നേതാവ് പി. രമാദേവി, വാർഡ് പ്രസിഡന്റ് സി. പി. കുഞ്ഞിനാരായണൻ, എൻ.വി. ബാലചന്ദ്രൻ പടിഞ്ഞാറെക്കര എന്നിവർ സംസാരിച്ചു. എ. വി. വേണുഗോപാലൻ കിഴക്കേ വെള്ളിക്കോത്ത് സ്വാഗതവും, ശ്രീനിവാസൻ മഡിയൻ നന്ദിയും പറഞ്ഞു. congress അജാനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അജാനൂർ വില്ലേജ് ഓഫീസിനു മുൻപിൽ വായ മൂടിക്കെട്ടി ധർണ്ണ സമരം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ഹൊസങ്കടി റെയിൽവേ മേൽപ്പാലത്തിന്​ 40.64 കോടി രൂപ ഉപ്പള: മഞ്ചേശ്വരം റയിൽവേ മേൽപ്പാലത്തിന്​ പുറമെ ഹൊസങ്കടിയിലെ റയിൽവേ മേൽപ്പാലംകൂടി നിർമ്മിക്കുന്നതിനായി 40.64 കോടി രൂപ വകയിരുത്തിയതായി എം.സി ഖമറുദ്ധീൻ എം.എൽ.എ അറിയിച്ചു. മഞ്ചേശ്വരം മുൻ എം.എൽ.എ ആയിരുന്ന പി.ബി അബ്ദുൽ റസാക്സന സ്വപ്നങ്ങളിൽ വളരെ പ്രാധാന്യം നൽകിയിരുന്ന ഈ പദ്ധതികൾക്കായി എം.എൽ.എ ആയി ചുമതല ഏറ്റെടുത്തതിന് ശേഷവും ആവശ്യമായ ഫണ്ടനുവദിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളിൽ നിരന്തരം ഇടപെട്ടു നടത്തിയ പരിശ്രമങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണിതെന്ന് എം.എൽ.എ പറഞ്ഞു. സ്വർണ കടത്ത്​: കോൺഗ്രസ്​ പ്രതിഷേധ ധർണ നടത്തി ഉളിയത്തടുക്ക: സ്വർണ്ണ കടത്ത് കേസിലെ സുപ്രധാന രേഖകൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ എൻഐഎ അന്വേഷണത്തോടൊപ്പം സിബിഐ കൂടി അന്വേഷിച്ചെങ്കിൽ മാത്രമേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ ഗൂഢാലോചനയും പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്ന് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ ആവശ്യപ്പെട്ടു. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്രപ്രധാന ഫയലുകൾ തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് മധൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഐഎ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് തെളിവുകൾ നശിപ്പിപ്പിക്കാനും സ്വർണകടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനും സഹായകരമാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ഖാലിദ്, മഹമൂദ് വട്ടയക്കാട്, കുസുമം ചേനക്കോട്, ജമീല അഹമ്മദ്, അമ്പിളി.ഇ, മുഹമ്മദ് മായിപ്പാടി, അബ്ദുൾ സമദ്, വി.കെ മോഹനൻ, കെ.പി ജയരാജൻ എന്നിവർ സംബന്ധിച്ചു. മുളിയാർ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്യുന്നു. ബോവിക്കാനം: മുളിയാർ മണ്ഡലം കമ്മിറ്റി ബോവിക്കാനo വില്ലേജ് ഓഫീസ്നു മുന്നിൽ നടന്ന ധർണ്ണ സമരംഅഡ്വക്കേറ്റ് ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാർ, പി. വേണുഗോപാൽ, ഗോപാലൻ നായർ, ഭാസ്കരൻ നായർ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. mogralputhur con സെക്രട്ടറിയേറ്റിലെ വിവാദ ഫയലുകൾ തീവെച്ച് നശിപ്പിച്ചത് A അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി.നിർവാഹക സമിതി അംഗം പി.എ. അഷ്റഫലി ഉദ്ഘാടനം ചെയ്യുന്നു. എൽ.ബി.എസിലെ നിയമനം: എം.എസ്.എഫ്.പ്രതിഷേധിച്ചു. കാസർകോട് :പൊവ്വൽ എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിനിസ്ട്രേറ്റ് ഓഫീസ് തസ്തികയിലേക്ക് സഹകരണ വകുപ്പിൽ നിന്നും വിരമിച്ചയാൾക്ക്​ നിയമനം നൽകിയതിനെതിരെ എം.എസ്.എഫ്. ജില്ല കമ്മിറ്റി ക്യാമ്പസ്സിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം.എസ്.എഫ്.സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉൽഘടനം ചെയ്തു. നശാത്ത് പറവനടുക്കം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ്‌ കുഞ്ഞി,യൂത്ത് ലീഗ്ജില്ലവൈസ് പ്രസിഡന്റ്‌ മൻസൂർ മല്ലത്ത്,ഖാദർആലൂർ, മുഹമ്മദ്‌ മാസ്തിഗുഡ്ഡെ, റംഷീദ് ബാല നടുക്കം നേതൃത്വം നൽകി. സയ്യിദ് ത്വാഹചേരൂർ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story