Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് പ്രാഥമിക...

കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി​െൻറ പ്രവർത്തനം കാര്യക്ഷമമാക്കണം

text_fields
bookmark_border
കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി​ൻെറ പ്രവർത്തനം കാര്യക്ഷമമാക്കണം മേൽപറമ്പ്: പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഉദുമ കുണ്ടോളംപാറ രാജൻ എന്ന ദലിത് യുവാവ് കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ചെമ്മനാട് പഞ്ചായത്ത് ജനകീയ വികസന സമിതി ആരോഗ്യ മന്ത്രിക്കയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല- പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി​ൻെറ പ്രവർത്തനങ്ങളെക്കുറിച്ച്​ പരാതികൾ ഉയരുന്നുണ്ട്​. കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി​ൻെറ ചുമതലയുള്ള ഡോക്ടർക്ക് ആകെയുള്ള 21 വാർഡിലും ചുമതലകൾ നിർവഹിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ, കളനാട് പി.എച്ച്​.സിയിലെ ഡോക്ടർക്ക് വെറും രണ്ട് വാർഡുകളിലെ മാത്രം ചുമതലകൾ നിർവഹിച്ചാൽ മതിയാകും. ഡോക്ടറുടെ അമിതമായ ജോലി ഭാരം ചെമ്മനാട് പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തി​ൻെറയും പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റ് ഇനിയും മരണസംഖ്യ ഉയരാൻ ഇടയാക്കാൻ കാരണമാകരുതെന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും ആവശ്യപ്പെട്ടു. ചെയർമാൻ സൈഫുദ്ദീൻ കെ. മാക്കോട്, ജനറൽ കൺവീനർ ഗണേഷ് അരമങ്ങാനം, അനൂപ്​ കളനാട്, ബഷീർ കുന്നരിയത്ത്, അബ്​ദുറഹിമാൻ കല്ലട്ര, അബ്ബാസ് കൈനോത്ത്, ഫസൽ റഹ്മാൻ, ജലീൽ മേൽപറമ്പ എന്നിവർ സംസാരിച്ചു. ചുമട്ട് തൊഴിലാളികൾക്ക്​ അവധി കാസർകോട്: തിരുവോണം പ്രമാണിച്ച് തിങ്കളാഴ്ച കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂനിയൻ എസ്.ടി.യു അംഗങ്ങളായ മുഴുവൻ ചുമട്ട് തൊഴിലാളികൾക്കും അവധിയായതിനാൽ അന്നേ ദിവസം കാസർകോട് നഗരത്തിൽ കയറ്റിറക്ക്​ ജോലി ചെയ്ത് കൊടുക്കുന്നത​െല്ലന്നും പൊതു അവധി ദിവസമായ ഞായറാഴ്ച ഉച്ച 12 വരെ കയറ്റിറക്ക്​ ജോലി ചെയ്​ത് കൊടുക്കുന്നതാണെന്നും ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story