Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 2020-08-25T05:28:19+05:30'ആടുവിപ്ലവ'വുമായി ബാലവേദി കുട്ടികൾ
text_fieldsപടന്ന: വൈക്കം മുഹമ്മദ് ബഷീറിൻെറ കഥകളെയും കഥാപാത്രങ്ങളെയും ജീവിത കാഴ്ചപ്പാടിനെയും പ്രമേയമാക്കി ഓരി വള്ളത്തോൾ ബാലവേദി കുട്ടികൾ ഒരുക്കിയ ആടുവിപ്ലവം 26ന് യുട്യൂബിലൂടെ റിലീസ് ചെയ്യും. പാത്തുമ്മയും പൊൻകുരിശു തോമയും ആടും പ്രധാന കഥാപാത്രങ്ങളാവുന്ന ആറുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നവരും അണിയറ പ്രവർത്തകരും കുട്ടികൾ തന്നെ. അനാമിക മോഹൻ, അഭിദേവ് രാജേഷ്, അഞ്ജന പവിത്രൻ, അർച്ചന സുരേഷ്, കീർത്തന ഷാജു, സി. അനന്തുവിനോദ്, കെ. കാർത്തിക എന്നീ കുട്ടികളാണ് കുഞ്ഞുസിനിമയിൽ പ്രവർത്തിച്ചത്. മതങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം മനുഷ്യനെയും ജീവജാലങ്ങളെയും സ്നേഹിക്കാനും വായനയിലൂടെ അക്ഷരങ്ങളിലെ നന്മ തിരിച്ചറിയാനും ഈ കുഞ്ഞുസിനിമ സന്ദേശം നൽകുന്നു. ആഗസ്റ്റ് 26ന് വൈകീട്ട് ഏഴിന് സിനിമതാരം ഉണ്ണിരാജ്, കഥാകൃത്ത് ബാബുരാജ്, തിരക്കഥാകൃത്തും അധ്യാപകനുമായ വിനോദ് കുട്ടമത്ത്, ചെറുകഥാകൃത്ത് എം.വി. രഞ്ജു, എഴുത്തുകാരി സബൂറ മിനിയാനത്ത് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രം റിലീസ് ചെയ്യും. pdn poster
Next Story