Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'മാഷ്' പദ്ധതി...

'മാഷ്' പദ്ധതി രാഷ്​ട്രീയവത്​കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

text_fields
bookmark_border
ചെറുവത്തൂർ: കോവിഡ് വ്യാപനം തടയുന്നതിന് ജില്ലയിൽ ഏർപ്പെടുത്തിയ 'മാഷ്' പദ്ധതിയുടെ നോഡൽ ഓഫിസറായി ഭരണപക്ഷ അധ്യാപക സംഘടനയുടെ ജില്ല സെക്രട്ടറിയെ നിയമിച്ചത് പദ്ധതി രാഷ്​ട്രീയവത്​കരിക്കാനുള്ള നീക്കമാണെന്ന് കെ.പി.എസ്.ടി.എ കാസർകോട്​ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലയിൽ ഒട്ടേറെ വിദ്യാഭ്യാസ ഓഫിസർമാർ ഉണ്ടായിട്ടും അവരെയൊക്കെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലിച്ച് പ്രതിരോധ പ്രവർത്തനങ്ങളുടെ രാഷ്​ട്രീയവത്​കരണം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി, ജില്ല സെക്രട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരിജ, കെ.ഒ. രാജീവൻ, അലോഷ്യസ് ജോർജ്​, പ്രശാന്ത് കാനത്തൂർ, സ്വപ്ന ജോർജ്​, കെ. ശ്രീനിവാസൻ, കെ. അശോകൻ, സുരേന്ദ്രൻ, എ. ദാമോദരൻ, പി.എസ്. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story