Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 2020-08-23T05:28:57+05:30ധർണ സമരം
text_fieldsകാസർകോട്: കോവിഡ് കാലത്തുപോലും മലബാറിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 24ന് തീയ ക്ഷേമസഭയുടെ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ഇന്ദിര ഭവന് തറക്കല്ലിട്ടു പൊയിനാച്ചി: പൊയിനാച്ചിയിലെ കോൺഗ്രസ് ആസ്ഥാന മന്ദിരം ഇന്ദിരഭവന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ശിലയിട്ടു. ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡം അനുസരിച്ചുനടന്ന ചടങ്ങിൽ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, െഎ.എൻ.ടി.യു.സി ജില്ല സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ രാജൻ കെ. പൊയിനാച്ചി, എൻ. ബാലചന്ദ്രൻ, രാജേന്ദ്രൻ ബേർക്കക്കോട്, ശകുന്തള കൃഷ്ണൻ, മുണ്ടാത്ത് ഗംഗാധരൻ നായർ, കെ.വി. ചന്ദ്രാവതി, രത്നാകരൻ മൊട്ട തുടങ്ങിയവർ സംസാരിച്ചു. മണിമോഹൻ ചട്ടഞ്ചാൽ സ്വാഗതവും സെക്രട്ടറി പ്രദീഷ് നെല്ലിയടുക്കം നന്ദിയും പറഞ്ഞു. മുഹിമ്മാത്ത് എജുക്കേഷന്‍ സൻെറർ ഭാരവാഹികൾ പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന് എജുക്കേഷന്‍ സൻെറർ ഭാരവാഹികളായി 86 അംഗ ജനറല്‍ ബോഡി അംഗങ്ങള്‍ക്കും 25 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്കും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അംഗീകാരം നല്‍കി. എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: എ.പി. അബൂബക്കര്‍ മുസ്ലിയാര് കാന്തപുരം, ഹസന്‍ അഹ്ദല്‍ പൂക്കോയ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അമീര്‍ അലി ചൂരി, മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍, എം. അന്തുഞ്ഞി മൊഗര്‍, സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, മുനീറുല്‍ അഹ്ദല്‍, സുലൈമാന്‍ കരിെവള്ളൂര്, പി.ബി. ബഷീര്‍ പുളിക്കൂര്‍, ബി.എച്ച്. ഉമര്‍ സഖാഫി കര്‍ണൂര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, സി.എം. അബ്ദുല്‍ റഹ്മാന് മുസ്ലിയാര് ചള്ളങ്കായം, ഖാസിം മദനി കറായ, അബ്ദുസലാം ദാരിമി കുബണൂര്‍, സി.എച്ച്. മുഹമ്മദ് പട്‌ള, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, വൈ.എം. അബ്ദുല്‍ റഹ്മാന് അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, ഹാമിദ് അന്‍വര്‍ അഹ്ദല്‍, അഡ്വ. ശാക്കിര്‍ മിത്തൂര്‍.
Next Story