Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:58 PM GMT Updated On
date_range 22 Aug 2020 11:58 PM GMTപഴയകാല കാർഷിക ഉപകരണ പ്രദർശനമൊരുക്കി
text_fieldsbookmark_border
ചെറുവത്തൂർ: ലോക നാട്ടറിവ് ദിനത്തിൽ പഴയകാല കാർഷിക സമൃദ്ധിയെ ഓർത്തെടുത്ത് കുട്ടികൾ. കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഈ അപൂർവ ഭാഗ്യം ലഭിച്ചത്. സ്വന്തം വീടുകളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. പറ, നാഴി, ഇടങ്ങഴി, ഉലക്ക, ഉരൽ, തട്ട, മുറം, പറ, കിണ്ടി, നിലംതല്ലി തുടങ്ങിയ വിവിധ ഉപകരണങ്ങൾ പ്രദർശനത്തിൽ ഇടംപിടിച്ചു. പരിസ്ഥിതി ക്ലബ്, സാമൂഹിക ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി ഫോക്ലാൻറ് തൃക്കരിപ്പൂർ ചാപ്റ്റർ ചെയർമാൻ ഡോ. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story