Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലതല ഓണം ഫെയര്‍...

ജില്ലതല ഓണം ഫെയര്‍ ഇന്നുമുതല്‍

text_fields
bookmark_border
കാസർകോട്​: സിവില്‍ സപ്ലൈസ് കോര്‍പറേഷ​ൻെറ ജില്ലതല ഓണം ഫെയര്‍ വെള്ളിയാഴ്​ച മുതല്‍ 30 വരെ നടക്കും. 21ന് വൈകീട്ട് നാലിന് കെ.പി.ആര്‍ റാവു റോഡിലെ കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന് സമീപത്ത് ആരംഭിക്കുന്ന ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷനാകും. ജില്ലതല പ്രവര്‍ത്തനാരംഭം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആദ്യ വില്‍പന നടത്തും. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സൻ ബീഫാത്തിമ ഇബ്രാഹീം മുഖ്യാതിഥിയാകും. കൗണ്‍സിലര്‍ രവീന്ദ്ര പൂജാരി ചടങ്ങില്‍ പ​ങ്കെടുക്കും. ലോക കൊതുക് ദിനം: ഗപ്പി മീനുകളെ വെള്ളക്കെട്ടുകളില്‍ നിക്ഷേപിച്ചു കുമ്പള: വെള്ളക്കെട്ടുകളില്‍ ഗപ്പി മീനുകളെ നിക്ഷേപിച്ച് കുമ്പള സി.എച്ച്​.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കൊതുക് ദിനാചരണം വ്യത്യസ്തമായി. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണം, കൊതുക് ഉറവിട നശീകരണം, ഓണ്‍ലൈന്‍ മീറ്റിങ് തുടങ്ങിയ പരിപാടികളും വരുംദിവസങ്ങളില്‍ നടത്തും. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, മന്ത് തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്​ടിക്കുകയാണ് കൊതുകുദിനാചരണം കൊണ്ട്​ ഉദ്ദേശിക്കുന്നത്. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ജൂലൈയില്‍ 82 ​െഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആരോഗ്യവകുപ്പി​ൻെറ ശക്തമായ ഇടപെടൽ കാരണം ആഗസ്​​റ്റില്‍ അത് എട്ട് ആയി കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ് പറഞ്ഞു. കുമ്പള, പുത്തിഗെ, മധൂര്‍, ബദിയഡുക്ക, പെര്‍ള, കുമ്പഡാജെ, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കൊതുകുദിന പരിപാടി കുമ്പള സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. ദിവാകര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അസിസ്​റ്റൻറ്​ ലെപ്രസി ഓഫിസര്‍ മോഹനന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. ആദര്‍ശ്, പി. വിവേക്, ജെ.പി.എച്ച്.എന്‍ എസ്. ശാരദ, വില്‍ഫ്രഡ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ prd Mosquito Day.jpeg ലോക കൊതുകു ദിനത്തില്‍ കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ കുണ്ടങ്കാറഡുക്ക മധുരനഗരിയിലുള്ള വെള്ളക്കെട്ടില്‍ ഗപ്പിമീനുകളെ നിക്ഷേപിക്കുന്നു സദ്ഭാവന ദിനാചരണം കാസർകോട്​: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം കലക്ടറേറ്റില്‍ സഗ്ഭാവന ദിനമായി ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ എ.ഡി.എം എന്‍. ദേവിദാസ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോട്ടോ അടിക്കുറിപ്പ് സദ്ഭാവന ദിനാചരണ ഭാഗമായി എ.ഡി.എം എന്‍. ദേവിദാസ് കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story