Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTമോട്ടോർ തൊഴിലാളി ദേശീയ പ്രക്ഷോഭം നാളെ
text_fieldsbookmark_border
കാസർകോട്: കേന്ദ്ര സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, ഇന്ധന വില വർധന തടയുക, മോട്ടോർ വാഹന ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, എല്ലാ മോട്ടോർ തൊഴിലാളികൾക്കും പ്രതിമാസം 7500 രൂപയും സൗജന്യമായി 10 കിലോ ഭക്ഷ്യധാന്യവും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കോഓഡിനേഷൻ കമ്മിറ്റി ദേശവ്യാപകമായി ആഗസ്റ്റ് അഞ്ചിന് പ്രതിഷേധ ദിനാചരണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന സമരം ജില്ലയിൽ വിജയമാക്കാൻ സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ പ്രസിഡൻറ് ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. അംഗൻവാടി ആശ ഉച്ചഭക്ഷണ തൊഴിലാളി സംഘടനകൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന ദേശീയ പ്രതിഷേധ സമരവും ജില്ലയിൽ വിജയമാക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story