Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 2020-08-04T05:28:46+05:30സ്നേഹബന്ധങ്ങളുടെ വിലയറിയിച്ച് 'അയനം'
text_fieldsചെറുവത്തൂർ: സ്നേഹബന്ധങ്ങളുടെ വിലയറിയിക്കുന്ന അയനം ഷോർട്ട് ഫിലിം ഇന്ന് പുറത്തിറങ്ങും. അച്ചാംതുരുത്തിയിലെ ഒരുകൂട്ടം കലാകാരൻമാരാണ് ഫിലിം തയാറാക്കിയത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിൻെറ ഇതൾവിരിയുന്ന കഥയാണ് ഇതിവൃത്തം. കുഞ്ഞായിരിക്കുമ്പോൾ അച്ഛനോട് പല പ്രാവശ്യം ചോദ്യങ്ങൾ ചോദിക്കുന്ന മകൻ വളർന്ന് വലുതാകുമ്പോൾ പ്രായമായ അച്ഛൻെറ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനാകുന്നതും പിന്നീട് അച്ഛൻെറ പഴയ ഡയറി പരിശോധിച്ച് കുറ്റബോധം തോന്നുന്നതുമാണ് കഥ. ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് മുനമ്പത്ത് ഗോവിന്ദൻ, പ്രകാശൻ ചന്തേര, അമൽ ജോതിസ്, ആഷിക് ബാബു എന്നിവർ വേഷമിടുന്നു. പി.വി. മഹേഷ്കുമാർ രചനയും ശശിധരൻ അച്ചാംതുരുത്തി സംവിധാനവും നിർവഹിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് പു.ക.സ ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് ഷോർട്ട് ഫിലിം പ്രകാശനം ചെയ്യും.
Next Story