Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവി.സിയുമായി തർക്കം;...

വി.സിയുമായി തർക്കം; കേന്ദ്ര സർവകലാശാല രജിസ്​ട്രാർ രാജിക്കത്ത്​ നൽകി

text_fields
bookmark_border
കാസർകോട്​: രാജി​െവച്ച അധ്യാപകനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്​ കേന്ദ്ര സർവകലാശാല രജിസ്​ട്രാർ, വി.സിക്ക്​ രാജിക്കത്ത്​ നൽകിയതായി സൂചന. രാജി​െവച്ച് നാഗാലാൻഡ്​​ കേന്ദ്ര സർവകലാശാലയിലേക്ക്​ പോയ ഇംഗ്ലീഷ്​ വിഭാഗം അസി. പ്രഫസർക്ക്​ തിരികെ കേന്ദ്ര സർവകലാശാല കേരളയിൽ പ്രവേശനം നൽകുന്നത്​ സംബന്ധിച്ച തർക്കമാണ്​ രജിസ്ട്രാറുടെ രാജിയിലേക്ക്​ നയിച്ചതെന്ന്​ പറയുന്നു. വിടുതൽ നേടിയ അധ്യാപകനെ തിരിച്ചെടുക്കുന്നത്​ സർവകലാശാല ചട്ടത്തിന്​ വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും രജിസ്​ട്രാർ വൈസ്​ ചാൻസലറെ അറിയിച്ചിരുന്നതായി സർവകലാശാല വൃത്തങ്ങൾ പറഞ്ഞു. എന്നാൽ വി.സിയും പി.വി.സിയും തിരിച്ചെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. ഇതോടെയാണ്​ രാജിയിലേക്ക്​ നീങ്ങിയത്​. കേന്ദ്ര സർവകലാശാല കേരളയിൽ നിന്ന്​ വിടുതൽ നേടിയ അധ്യാപകൻ നാഗാലാൻഡ്​ ​സർവകലാശാലയിൽ അവിടത്തെ പി.വി.സിയുടെ നിർദേശപ്രകാരം ഒാൺലെൻ വഴി അസോസിയറ്റ്​ പ്രഫസറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കോവിഡ്​ വ്യാപനം കാരണം നേരിട്ട്​ ജോലിയിൽ ചേരേണ്ടതില്ലെന്ന്​ അറിയിച്ചിരുന്നുവത്രെ. എന്നാൽ, പിന്നീട്​ ഇൗ നിയമനം നാഗാലാൻഡ്​​ സർവകലാശാല അംഗീകരിച്ചില്ല. തുടർന്ന്​ അധ്യാപകൻ കേരള കേന്ദ്ര സർവകലാശാലയിൽ തിരികെയെത്താൻ ശ്രമം നടത്തുകയായിരുന്നു. രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story