Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 2020-07-11T11:25:05+05:30കോവിഡ്: ലീവിൽ മടങ്ങിയെത്തി തിരിച്ചുപോകാനാവാത്ത പ്രവാസികൾ ദുരിതത്തിൽ
text_fieldsകാഞ്ഞങ്ങാട്: കോവിഡ്ബാധ ലോകമെങ്ങും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നാട്ടിലേക്ക് അവധിക്കായെത്തി തിരിച്ചുപോകാൻ കഴിയാത്ത പ്രവാസികൾ ദുരിതത്തിൽ. പലരുടെയും വിസ കാലാവധിപോലും കഴിഞ്ഞതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവർക്കിടയിൽ ഉയർന്നുവരുന്നത്. വിസ കാലാവധി കഴിഞ്ഞാലും യു.എ.ഇ ഉൾെപ്പടെയുള്ള രാജ്യങ്ങളിൽ പ്രവേശിപ്പിക്കുമെന്ന അറിയിപ്പ് ഇവർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും എന്ന് തിരിച്ചുേപാകാനാകുമെന്നറിയാത്ത വിഷമത്തിലാണ് ഭൂരിപക്ഷം പേരും. ഗൾഫിലുള്ള ജോലിയിൽനിന്നുള്ള വരുമാനം കൊണ്ട് മാത്രം കുടുംബം പുലർന്നിരുന്ന ചിലർ നാട്ടിൽ ചെറിയ ജോലികൾക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവിസ് പുനരാരംഭിച്ചാലുടൻ വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവർ. ബാങ്ക് വായ്പയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഉൾെപ്പടെയുള്ള െചലവുകൾ നാട്ടിൽ ജോലിചെയ്ത് എങ്ങനെ വഹിക്കാനാകുമെന്ന് ഇപ്പോഴും അറിയില്ലെന്ന് പ്രവാസിയും ഫെബ്രുവരിയിൽ നാട്ടിൽ മടങ്ങിയെത്തി തിരിച്ചുപോകാനാവാത്ത സ്ഥിതിയിലായ വിനോദ് തട്ടുമ്മൽ മാധ്യമത്തോട് പറഞ്ഞു. ഡിസംബറിലാണ് തൻെറ വിസ കാലാവധി പൂർത്തിയാകുന്നതെന്നും അതിനുമുമ്പ് എങ്ങനെയെങ്കിലും മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും വിനോദ് പറഞ്ഞു. കോവിഡ്ബാധയെ തുടർന്നുള്ള ലോക്ഡൗൺ പൂർണമായും നീക്കാത്തതിനാൽ നാട്ടിലെ നിർമാണപ്രവൃത്തികൾ ആെക സ്തംഭനാവസ്ഥയിലായതും തൊഴിലില്ലായ്മ രൂക്ഷമായതും പ്രവാസികൾ ഉൾെപ്പടെയുള്ളവർക്ക് തിരിച്ചടിയായിരിക്കുകയാണ്. നാട്ടിലുള്ളവർക്കുപോലും പണിയില്ലാത്ത സാഹചര്യത്തിൽ ഞങ്ങൾക്കെവിടെ പണി കിട്ടാനാണെന്നാണ് കാഞ്ഞങ്ങാട്ടെ യൂസഫ് മാധ്യമത്തോട് പ്രതികരിച്ചത്. എത്രയുംപെട്ടെന്ന് തിരിച്ചുപോകാൻ കഴിയണമെന്ന പ്രാർഥന മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുമുമ്പ് നാട്ടിലെത്തി പിന്നീട് തിരിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കടബാധ്യത നിമിത്തം രാവേണശ്വരത്തെ പ്രവാസി കഴിഞ്ഞ ദിവസം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് എഴുതിവെച്ച ശേഷമാണ് അദ്ദേഹം മരണംവരിച്ചത്.
Next Story