കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിച്ചു
text_fieldsകിണറ്റിൽ വീണ പശുക്കിടാവിനെ അഗ്നിരക്ഷസേന പുറത്തെടുക്കുന്നു
തളിപ്പറമ്പ്: കിണറ്റിൽവീണ പശുക്കിടാവിന്റെ രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷസേന. ബക്കളം കടമ്പേരിയിലെ പി.കെ. ലക്ഷ്മണന്റെ ആൾമറയില്ലാത്ത കിണറ്റിലാണ് കിടാവ് വീണത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം പശുക്കിടാവിനെ കിണറ്റിൽനിന്ന് പുറത്തെടുക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവീൻ കുമാറാണ് കിണറ്റിലിറങ്ങിയത്.
ആറടിയോളം വെള്ളമുണ്ടായിരുന്ന 25 അടി ആഴമുള്ള കിണറ്റിൽനിന്ന് ഏറെ സാഹസപ്പെട്ടാണ് അഗ്നിശമന സേനാംഗങ്ങൾ കിടാവിനെ പുറത്തെത്തിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

