Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightnewwww കൊളച്ചേരിയിൽ...

newwww കൊളച്ചേരിയിൽ ലീഗ്​ മേധാവിത്തം തകർക്കാൻ എൽ.ഡി.എഫ്​

text_fields
bookmark_border
പുതിയതെരു: കൈപൊക്കി വോട്ടുചെയ്യുന്ന കാലത്തെ ‌ചേലേരി വില്ലേജ് പഞ്ചായത്തും കൊളച്ചേരി വില്ലേജ് പഞ്ചായത്തും ചേർന്നതാണ് ഇന്നത്തെ കൊളച്ചേരി പഞ്ചായത്ത്. 1963ലാണ് ഈ രണ്ട് വില്ലേജ് പഞ്ചായത്തുകളെയും കൂട്ടിച്ചേർത്ത് കൊളച്ചേരി പഞ്ചായത്തിനു രൂപംനൽകിയത്. ആദ്യ പ്രസിഡൻറായി തെക്കിൽ അബൂബക്കറിനെയും െവെസ്‌ പ്രസിഡൻറായി കോറോത്ത്‌ കുഞ്ഞിരാമൻ നായരെയും തെരഞ്ഞെടുത്തു. തളിപ്പറമ്പ് താലൂക്കിൽപെടുന്ന ഗ്രാമപഞ്ചായത്താണിത്​. വടക്ക്‌ വളപട്ടണം പുഴയും തെക്ക് മുണ്ടേരിപ്പുഴയുമാണ്​ പഞ്ചായത്തി​ൻെറ അതിർത്തി പങ്കിടുന്നത്​. പടിഞ്ഞാറ് നാറാത്ത്‌ പഞ്ചായത്താണ്​. മയ്യിൽ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തുകളാണ്​ കിഴക്ക് ഭാഗത്തെ അതിർത്തി പ്രദേശം. യു.ഡി.എഫ് മുന്നണിയിൽ ലീഗി​ൻെറ നേതൃത്വത്തിൽ ഭരണം നടത്തുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്നാണിത്​. ഈ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ എൽ.ഡി.എഫിൽ സി.പി.എം ഒമ്പത്​ സീറ്റിലും സി.പി.എം (സ്വത.) മൂന്ന്​ സീറ്റിലും സി.പി.ഐ രണ്ടിടത്തും സി.പി.ഐ (സ്വത.) ഒരിടത്തും ജനവിധി തേടുന്നു. ഇടതുമുന്നണിക്ക്​ രണ്ട് വാർഡിൽ സ്ഥാനാർഥികളില്ല. ഇവിടെ സ്വതന്ത്ര സ്ഥാനാർഥികൾക്ക്​ നിരുപാധിക പിന്തുണയാണ്​ മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്​. യു.ഡി.എഫിൽ കോൺഗ്രസ്​, ലീഗ്​ എന്നിവർ എട്ട്​ വീതം സീറ്റുകളിലാണ്​ മാറ്റുരക്കുന്നത്​. ഒരിടത്ത്​ കോൺ. സ്വതന്ത്രനും മാറ്റുരക്കുന്നു. ബി.ജെ.പി 13 സീറ്റിലും എസ്​.ഡി.പി.​െഎ അഞ്ചിടത്തും മത്സരിക്കുന്നു​. സ്വതന്ത്ര സ്​ഥാനാർഥികൾ ആറിടത്താണ്​ ജനവിധി തേടുന്നത്​. ഒറ്റനോട്ടത്തിൽ ............................ രൂപവത്​കൃതം -1963 വിസ്​തീർണം -20.72 ചതുരശ്ര കിലോമീറ്റർ ആകെ വോട്ടർമാർ -22,618 സ്​ത്രീ-12,295 പുരു. -10,323 കക്ഷിനില ....................................... ആകെ സീറ്റ്​ -17 യു.ഡി.എഫ്​ -11 മുസ്​ലിം ലീഗ്​ -എട്ട്​ കോൺ. -മൂന്ന്​ എൽ.ഡി.എഫ്​ -അഞ്ച്​ സി.പി.എം -നാല്​ സി.പി.​െഎ -ഒന്ന്​ ബി.ജെ.പി -ഒന്ന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story