പെരിങ്ങത്തൂർ: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പുല്ലൂക്കരയിലെ അണ്ടത്തോടൻ കുടുംബാംഗം റസനൗറീൻ മുസ്തഫയെ അനുമോദിച്ചു. ഫാമിലി ട്രസ്റ്റ് ഉപഹാരം ചെയർമാൻ ഇ.എ. നാസർ നൽകി. നല്ലൂർ പി.പി. ലത്തീഫ് ഹാജി, പി.കെ. മുസ്തഫ മാസ്റ്റർ, ജാഫർ മൊയിലോത്ത്, റയീസ് ഒതയോത്ത് എന്നിവർ സംബന്ധിച്ചു. കേരളപ്പിറവി വെബിനാർ പെരിങ്ങത്തൂർ: നവകേരള ചിന്തകൾ എന്ന വിഷയത്തിൽ പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് കേരളപ്പിറവി ദിനാഘോഷത്തിൻെറ ഭാഗമായി വെബിനാർ നടത്തി. പ്രിൻസിപ്പൽ ഡോ.എൻ.എ. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. പാഠപുസ്തക സമിതി അംഗം എം. സിദ്ദീഖ് വിഷയാവതരണം നടത്തി. പ്രോഗ്രാം ഓഫീസർ കെ.പി. മുഹമ്മദ് ഇഖ്ബാൽ, യു.കെ. അശ്റഫ്, കെ.കെ. അബ്ദുല്ല, ഇ.പി. ഷൈജ, യൂനിറ്റ് ലീഡർ മുനീർ, നജ എന്നിവർ സംസാരിച്ചു. തുടർന്ന് കോവിഡ് പ്രതിരോധ പ്രതിജ്ഞയും ചിത്രരചന, പ്രസംഗം, ക്വിസ് മത്സരങ്ങളും ഓൺലൈൻ ആയി സംഘടിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2020 11:58 PM GMT Updated On
date_range 2020-11-03T05:28:59+05:30അനുമോദിച്ചു
text_fieldsNext Story