Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറിയിപ്പുകൾ

അറിയിപ്പുകൾ

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചു കണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്​സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്​സി ഇലക്‌ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ഒ.ഇ.സിക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ http://ihrd.kerala.gov.in/cascap, www.caspattuvam.ihrd.ac.in വഴി ഓണ്‍ലൈനായോ നേരിട്ടോ സമര്‍പ്പിക്കാം. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട് നിര്‍ദിഷ്​ട പകര്‍പ്പുകളും 500 രൂപ (എസ്.സി/എസ്.ടി 200) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 2206050, 8547005048. നഴ്‌സിങ്​ കോഴ്‌സ്: തീയതി നീട്ടി കണ്ണൂർ: 2020-21 വര്‍ഷത്തെ ഓക്‌സിലറി നഴ്‌സിങ്​ ആൻഡ്​ മിഡ്‌വൈഫറി കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ​െസപ്റ്റംബര്‍ 17വരെ നീട്ടിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ട്രെയിനര്‍ നിയമനം കണ്ണൂർ: സമഗ്രശിക്ഷ കേരളം കണ്ണൂര്‍, ജില്ലയുടെ കീഴിലെ ബി.ആര്‍.സികളില്‍ ട്രെയിനര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. എച്ച്.എസ്.എസ്.ടി/വി.എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി (ജൂനിയര്‍)/എച്ച്.എസ്.ടി/ പ്രൈമറി ടീച്ചേഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മാതൃവകുപ്പി‍ൻെറ നിരാക്ഷേപപത്രവും സഹിതം ​െസപ്റ്റംബര്‍ 15ന് രാവിലെ 10 മണിക്ക് ജില്ല പ്രോജക്ട് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2707993.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story