മുഴപ്പിലങ്ങാട് ദേശീയപാതയിൽ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു
text_fieldsമുഴപ്പിലങ്ങാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിലെ മാഹി ബൈപ്പാസ് തുടങ്ങുന്ന യൂത്തിന് സമീപത്തെ സർവീസ് റോഡിൽ ലോറി കുടുങ്ങിയത് കാരണം ഗതാഗതം സ്തംഭിച്ചു.വെള്ളിയാഴ്ച രാത്രി 9.30-നാണ് സംഭവം ,ഇതേ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇടുങ്ങിയ സർവീസ് റോഡിൽ നിന്നും എതിർദിശയിൽ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ചരക്ക് ലോറി റോഡിനോട് ചേർന്നുള്ള കുഴിയിലകപ്പെടുകയായിരുന്നു.
ലോറിയെ മാറ്റുന്നതിന് വേണ്ടി കണ്ണൂരിൽ നിന്നും ക്രെയിൻ എത്തിയിട്ടുണ്ട് ,ദേശീയപാത നിർമ്മാണവുമായി ബന്ധപ്പൊട്ട് കിഴക്ക് ഭാഗത്തെ സർവീസ് റോഡ് ,രണ്ടാഴ്ചയിലധികമായി അടച്ചിട്ടത് കാരണം മറു സൈഡിലെ സർവീസ് റോഡിലൂടെയാണ് ഇരു ഭാഗത്തേയും വാഹനങ്ങൾ കടന്നു പോകുന്നത് ,ഇതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ് ,വാഹന ഗതാഗതം നിലച്ചതോടെ ഇത് വഴി കടന്നു പോകുന്ന ദീർഘദൂര യാത്രക്കാരാണ് ഏറെ ദുരിതത്തിലായത് ,ലോറിയെ മാറ്റി ഗതാഗതം പുനം സ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്.