Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKannurchevron_rightവാക്കേറ്റം;...

വാക്കേറ്റം; തലക്കടിയേറ്റ്​ ഒരാള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
വാക്കേറ്റം; തലക്കടിയേറ്റ്​ ഒരാള്‍ കൊല്ലപ്പെട്ടു
cancel
camera_alt

ക​ണ്ണൂ​ർ ആ​യി​ക്ക​ര​യി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​ രാ​ജ​ൻ കൊല്ലപ്പെട്ട സ്​ഥലം പൊലീസും ഡോഗ്​ സ്​ക്വാഡും പരിശോധിക്കുന്നു. ഇൻസെറ്റിൽ പ്രതി ജോസ്​ 

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​ര്‍ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ രാ​ജ​ൻ (59) ആ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​യാ​യ ജോ​സി​നെ (39) ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം ആ​യി​ക്ക​ര​യി​ലാ​ണ് സം​ഭ​വം. ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യു​ടെ മു​ന്നി​ല്‍ വി​റ​കും ചാ​ക്കും കൊ​ണ്ട് മൂ​ടി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​റ​കി​ന്​ പു​റ​ത്തേ​ക്കാ​യി മൃ​ത​ദേ​ഹ​ത്തി‍‍െൻറ ഒ​രു ഭാ​ഗം ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ നാ​ട്ടു​കാ​രാ​ണ്​ വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്​ ഡോ​ഗ്​ സ്​​ക്വാ​ഡും സ്​​ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

കൊ​ല്ല​പ്പെ​ട്ട രാ​ജ​ൻ ആ​യി​ക്ക​ര ഹാ​ര്‍ബ​റി​ല്‍ ചെ​റി​യ ജോ​ലി​ക​ള്‍ ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന്​ ജോ​സ്​ ത​ല​യി​ൽ ക​ല്ലു​കൊ​ണ്ട്​ അ​ടി​ച്ച് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​​ പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ട​ർ​ന്ന്​​ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingKannurmurder
Next Story