Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർമശാല ബി.എഡ്...

ധർമശാല ബി.എഡ് സെന്‍ററില്‍ തീപിടിത്തം

text_fields
bookmark_border
ധർമശാല ബി.എഡ് സെന്‍ററില്‍ തീപിടിത്തം
cancel

മാ​ങ്ങാ​ട്ടു​പ​റ​മ്പ്​: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ധ​ർ​മ​ശാ​ല ബി.​എ​ഡ് സെ​ന്‍റ​ർ ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ൽ തീ​പി​ടി​ത്തം. പൂ​ട്ടി​യി​ട്ട ലാ​ബി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ​ പു​ക ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്​ ബി.​എ​ഡ് സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

ത​ളി​പ്പ​റ​മ്പി​ൽ​നി​ന്ന്​ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി‍െൻറ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ശ​ക്ത​മാ​യ പു​ക കാ​ര​ണ​വും വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ലും ഫ​യ​ർ എ​ക്സ്റ്റി​ങ്​​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ലാ​ബി​ലെ വൈ​ദ്യു​തി വ​യ​റി​ങ്​ സം​വി​ധാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 14ഓ​ളം ക​മ്പ്യൂ​ട്ട​റും ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​രി​പു​ര​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ട്​ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക്രി​സ്മ​സ് അ​വ​ധി ആ​യ​തി​നാ​ൽ ലാ​ബി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ​യും വൈ​ദ്യു​തി​ബ​ന്ധ​വും വി​ച്ഛേ​ദി​ച്ചി​രു​ന്നു. അ​തി​നാ​ൽ ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്ക് കാ​ര്യ​മാ​യ ത​ക​രാ​റു സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ലേ ന​ഷ്​​ടം ക​ണ​ക്കാ​ക്കാ​ന്‍ സാ​ധ്യ​മാ​കൂ​വെ​ന്ന്​ സ​ർ​വ​കാ​ല അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഫ​യ​ര്‍ സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ പി.​വി. അ​ശോ​ക​ന്‍, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ്​​​ റെ​സ്ക്യൂ ഓ​ഫി​സ​ര്‍ കെ.​വി. സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ തീ​യ​ണ​ച്ച​ത്. ക​ണ്ണ​പു​രം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ വി.​ആ​ര്‍. വി​നീ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Ed Center
News Summary - Fire at Dharamshala B.Ed Center
Next Story