Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുറവില്ലാതെ...

കുറവില്ലാതെ പ്ലാസ്റ്റിക് പ്രചാരണം ശക്തമാക്കാൻ കോർപറേഷൻ

text_fields
bookmark_border
plastic ban
cancel

ക​ണ്ണൂ​ർ: നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ത്തി​ന് ത​യാ​റെ​ടു​ത്ത് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​രും അ​വ​ര​വ​രു​ടെ ഡി​വി​ഷ​നി​ൽ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​നാ​ണ് തീരുമാനം.

നി​രോ​ധ​ന​ത്തി​ലും പി​ഴ​യീ​ടാ​ക്ക​ലി​നെ തു​ട​ർ​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കി​ന്റെ ഉ​പ​യോ​ഗം കു​റ​യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം. വി​വാ​ഹ​വീ​ടു​ക​ളി​ലെ ച​ട​ങ്ങു​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​മ്പൂ​ർ​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​മാ​ണ് കോ​ർ​പ​റേ​ഷ​ന്റെ ല​ക്ഷ്യം.

ഇ​തി​നാ​യി ഓ​രോ ഡി​വി​ഷ​നി​ലും അ​ത​ത് കൗ​ൺ​സി​ല​ർ​മാ​ർ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി ല​ഘു​​ലേ​ഖ​ക​ൾ വി​ത​ര​ണം​ചെ​യ്ത് ബോ​ധ​വ​ത്ക​രി​ക്കും.

വി​വാ​ഹ വീ​ടു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ സ്റ്റീ​ൽ പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും പ​ര​മാ​വ​ധി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​​പ്പാ​ടാ​ക്കും. കാ​റ്റ​റി​ങ് ക​മ്പ​നി​ക​ൾ, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കും.

ഇ​തി​നു​പു​റ​മെ ന​ഗ​ര​ത്തി​ലെ ടെ​ക്സ്​​റ്റൈ​ൽ ഷോ​പ്പു​ക​ൾ, ജ്വ​ല്ല​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ളി​ൽ ചാ​യ ന​ൽ​കു​ന്ന​തും നി​ർ​ത്ത​ലാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ പ​ഴ​യ സ്റ്റാ​ൻ​ഡി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ​നി​ന്ന് 105 കി​ലോ പ്ലാ​സ്റ്റി​ക് പി​ടി​കൂ​ടി​യി​രു​ന്നു. പി​ഴ ഈ​ടാ​ക്ക​ലും ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യ​ലു​മു​ൾ​പ്പെ​ടെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന് കു​റ​വു​ണ്ടാ​യി​ട്ടി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന്റെ തീ​രു​മാ​നം.

സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും -എം.​പി. രാ​ജേ​ഷ്

(കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ)

പ്ലാ​സ്റ്റി​ക് ​നി​രോ​ധ​ന​പ്ര​വ​ർ​ത്ത​നം ക​ർ​ശ​ന​മാ​ക്കാ​ൻ നി​ല​വി​ൽ കോ​ർ​പ​റേ​ഷ​നി​ൽ സ​ബ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ക​മ്മി​റ്റി​യാ​ണ​ത്. വീ​ടു​ക​ളി​ല​ട​ക്കം പ്ലാ​സ്റ്റി​ക് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ബ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഊ​ർ​ജി​ത​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corporationplasticplastic campaign
News Summary - Corporation to intensify plastic campaign without shortage
Next Story