Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightall local lead...

all local lead ദേശീയപാത നവീകരണം: കണ്ണൂരിലെത്താൻ കടമ്പ കടക്കണം

text_fields
bookmark_border
ഗതാഗതക്കുരുക്കുണ്ടാക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരെയും വരിതെറ്റിച്ച്​ എത്തുന്നവർക്കെതിരെയും കർശന നടപടിയെന്ന്​ പൊലീസ് കണ്ണൂർ: ദേശീയപാത നവീകരണത്തി​ൻെറ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചപ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിട്ട സമാന്തരപാതകളിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം. ​താഴെചൊവ്വ റെയിൽവേ ഗേറ്റ്​ മുതൽ കാൽടെക്​സ്​ ചേംബർ ഓഫ്​ കോമേഴ്​സ്​ വരെയാണ്​ കോൾഡ്​ മില്ലിങ്​ സാ​ങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിങ് നടക്കുന്നത്​​. കണ്ണൂരിൽനിന്ന്​ തലശ്ശേരി, കോഴിക്കോട്​, മട്ടന്നൂർ, കൂത്തുപറമ്പ്​ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിലവിലെ പാതയിൽ ഒരുഭാഗത്തു​കൂടിയാണു​പോകുന്നത്​. തലശ്ശേരിയിൽനിന്ന്​ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ്​ ജങ്​ഷൻ -കണ്ണൂർ സിറ്റി-പ്രഭാത്​ ജങ്​ഷൻ വഴിയാണ്​ കണ്ണൂരിലെത്തുന്നത്​. നടാൽ ഗേറ്റിൽനിന്ന്​ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടുകയാണ്​. നടാൽ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്​. വാഹനങ്ങൾ നിരതെറ്റിച്ച്​ എത്തു​േമ്പാൾ ഗതാഗതക്കുരുക്ക്​ മുറുകുകയാണ്​. കണ്ണൂർ സിറ്റി, കുറുവ ഭാഗങ്ങളിലും വാഹനങ്ങളു​െട നീണ്ടനിരയാണ്​. നടാൽ ഗേറ്റ്​ അടക്കു​േമ്പാൾ വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളുകയാണ്​. പൊതുവെ ട്രെയിനുകൾ കുറവാണെങ്കിലും ചില സമയങ്ങളിൽ രണ്ടു ട്രെയിനുകൾ ഒന്നിച്ചുകടന്നുപോകു​േമ്പാൾ വാഹനങ്ങൾ ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നു. ചാല ഭാഗത്തേക്കും ലോറികൾ അടക്കം വാഹനങ്ങൾ കുടുങ്ങി നിൽക്കുകയാണ്​. കുറുവ, സിറ്റി ഭാഗങ്ങളിൽ നിരതെറ്റിച്ചു കയറി ഗതാഗതക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ്​ നടപടിയെടുക്കുന്നുണ്ട്​. എടക്കാട്​, നടാൽ, ചാലാട്​, പ്രഭാത്​ ജങ്​ഷൻ, ചാലോട്​, മുണ്ടയാട്​ എന്നിവിടങ്ങളിൽ പൊലീസ്​ സേവനം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്കിന്​ കുറവൊന്നുമില്ല. തലശ്ശേരി, കൂത്തുപറമ്പ്​ ഭാഗങ്ങളിൽനിന്നെത്തിയ വാഹനങ്ങൾ ഒന്നിച്ച്​ ജെ.ടി.എസ്​ ജങ്​ഷനിലെത്തിയപ്പോൾ കുരുക്ക്​ ഇരട്ടിച്ചു. പൊതുവെ വീതി കുറഞ്ഞ റോഡുകളിലൂടെ ബസുകൾ അടക്കം ബുദ്ധിമുട്ടിയാണ്​ പോകുന്നത്​. ഏറെ വൈകിയാണ്​ ദീർഘദൂര ബസുകൾ അടക്കം ഓട്ടം പൂർത്തിയാക്കുന്നത്​. തളിപ്പറമ്പിൽനിന്ന്​ തലശ്ശേരി ഭാഗത്തേക്ക്​ പോകുന്ന ചരക്കുവാഹനങ്ങൾ വളപട്ടണം-പഴയടോൾ പ്ലാസ-കാട്ടാമ്പള്ളി പാലം-മയ്യിൽ-ചാ​േലാട്​ വഴിയാണ്​ പോകുന്നത്​. ഈ ഭാഗത്ത്​ വളപട്ടണം പൊലീസി​ൻെറ സേവനം ലഭ്യമാണ്​. മട്ടന്നൂർ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ പോകുന്ന മുണ്ടയാട്​ സ്​റ്റേഡിയം ജങ്​ഷനിലും സബ്​ സ്​റ്റേഷൻ റോഡിലും വാഹനങ്ങളുടെ നീണ്ടനിരയാണ്​. സ്​റ്റേഡിയം ജങ്​ഷനിൽ വാഹനങ്ങൾ കയറു​േമ്പാൾ ഗതാഗതക്കുരുക്കുണ്ടാകുന്നു​. കക്കാട്​ ചേനോളി ജങ്​ഷനിൽ റോഡുപണിക്കെത്തിച്ച യന്ത്രം നിർത്തിയിട്ടതും ഗതാഗതക്കുരുക്കിന്​ കാരണമായി. കക്കാട്​ റോഡ്​ വീതി കുറഞ്ഞതിനാൽ വലിയ രണ്ടു വാഹനങ്ങൾക്ക്​ സഞ്ചരിക്കാൻ പ്രയാസം നേരിടുന്നു​. നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുംവിധം വാഹനമോടിക്കുന്നവർക്കെതിരെയും വരിതെറ്റിച്ച്​ എത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന്​ ടൗൺ പൊലീസ്​ അറിയിച്ചു. giri 04 കണ്ണൂരിൽ ചേംബർ ഓഫ്​ കോമേഴ്​സിന്​ സമീപം ദേശീയപാതയിൽ ടാറിങ്​ പുരോഗമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story