Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right43 വാര്‍ഡുകള്‍ കൂടി...

43 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
43 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി (എട്ട്​), ആന്തൂര്‍ നഗരസഭ (20), അയ്യങ്കുന്ന് (12), ചെമ്പിലോട് (13), ചൊക്ലി (17), എരഞ്ഞോളി (11), കടമ്പൂര്‍ (ആറ്​), കതിരൂര്‍ (14, 17), കാങ്കോല്‍ ആലപ്പടമ്പ (ഒന്ന്​), കണ്ണപുരം (രണ്ട്​), തലശ്ശേരി നഗരസഭ (മൂന്ന്, 17, 25, 40​), കൊളച്ചേരി (രണ്ട്​, എട്ട്​), കോളയാട് (ആറ്​), മാടായി (11), മട്ടന്നൂര്‍ നഗരസഭ (10), മാട്ടൂല്‍ (13), മയ്യില്‍ (10), മുണ്ടേരി (10), നടുവില്‍ (19), ന്യൂമാഹി (11, 12), പന്ന്യന്നൂര്‍ (ഒമ്പത്​), പാനൂര്‍ നഗരസഭ (അഞ്ച്​, 39), പയ്യന്നൂര്‍ നഗരസഭ (13), ശ്രീകണ്ഠപുരം നഗരസഭ (രണ്ട്​, ഒമ്പത്​), തളിപ്പറമ്പ്​ നഗരസഭ (24, 30), തൃപ്രങ്ങോട്ടൂര്‍ (17), വേങ്ങാട് (എട്ട്​) വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മൊകേരി (10), മുണ്ടേരി (16), ന്യൂമാഹി (13), പാനൂര്‍ നഗരസഭ (35), പായം (നാല്​), രാമന്തളി (13), തൃപ്രങ്ങോട്ടൂര്‍ (രണ്ട്​) വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ (20), മുണ്ടേരി (20), കരിവെള്ളൂര്‍ പെരളം (ആറ്​), ചെറുപുഴ (15), പെരിങ്ങോം വയക്കര (രണ്ട്​), ചപ്പാരപ്പടവ് (ഒന്ന്​, മൂന്ന്​, ആറ്​), അയ്യങ്കുന്ന് (16) എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story