Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right266 പേര്‍ക്കുകൂടി...

266 പേര്‍ക്കുകൂടി കോവിഡ്; 249 സമ്പര്‍ക്കം

text_fields
bookmark_border
266 പേര്‍ക്കുകൂടി കോവിഡ്; 249 സമ്പര്‍ക്കംകണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച 266 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 249 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആകെ രോഗികളുടെ 93 ശതമാനം വരുമിത്​. എട്ട​ു പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും രണ്ടുപേര്‍ വിദേശത്ത്നിന്നെത്തിയവരും ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ശനിയാഴ്​ച രോഗമുക്തി നേടിയത്​ 332 പേരാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 27028 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 22099 ആയി. 115 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 4282 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19341 പേരാണ്. 18499 പേര്‍ വീടുകളിലും 842 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 233057 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 232588 എണ്ണത്തി​ൻെറ ഫലം വന്നു. 469 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 17, ആന്തൂര്‍ നഗരസഭ 6, ഇരിട്ടി നഗരസഭ 6, കൂത്തുപറമ്പ് നഗരസഭ 2, പാനൂര്‍ നഗരസഭ 1, പയ്യന്നൂര്‍ നഗരസഭ 11, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 9, മട്ടന്നൂര്‍ നഗരസഭ 6, ആലക്കോട് 1, അഞ്ചരക്കണ്ടി 2, ആറളം 5, അയ്യങ്കുന്ന് 1, അഴീക്കോട് 6, ചെമ്പിലോട് 1, ചെറുതാഴം 1, ചിറക്കല്‍ 3, ചിറ്റാരിപ്പറമ്പ് 9, ചൊക്ലി 4, ധര്‍മടം 6, എരഞ്ഞോളി 3, ഏരുവേശ്ശി 1, ഏഴോം 6, കടമ്പൂര്‍ 3, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 2, കല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 7, കരിവെള്ളൂര്‍-പെരളം 11, കീഴല്ലൂര്‍ 2, കൊളച്ചേരി 4, കോളയാട് 4, കൊട്ടിയൂര്‍ 1, കുഞ്ഞിമംഗലം 2, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 2, കുറ്റ്യാട്ടൂര്‍ 2, മാടായി 6, മലപ്പട്ടം 1, മാങ്ങാട്ടിടം 3, മയ്യില്‍ 12, മുണ്ടേരി 8, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 1, നടുവില്‍ 1, നാറാത്ത് 2, ന്യൂമാഹി 1, പന്ന്യന്നൂര്‍ 1, പരിയാരം 4, പട്ടുവം 2, പായം 2, പയ്യാവൂര്‍ 2, പെരളശ്ശേരി 17, പേരാവൂര്‍ 11, പെരിങ്ങോം വയക്കര 7, പിണറായി 2, രാമന്തളി 6, തൃപ്രങ്ങോട്ടൂര്‍ 1, ഉദയഗിരി 1, വളപട്ടണം 1, വേങ്ങാട് 4. ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 1, അയ്യങ്കുന്ന് 1, കതിരൂര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 1, പടിയൂര്‍ 3, പേരാവൂര്‍ 1.വിദേശംകൊളച്ചേരി 1, പന്ന്യന്നൂര്‍ 1.ആരോഗ്യ പ്രവര്‍ത്തകര്‍തലശ്ശേരി നഗരസഭ 2, ചെറുതാഴം 1, ചിറ്റാരിപ്പറമ്പ് 1, മയ്യില്‍ 1, പേരാവൂര്‍ 1, തില്ലങ്കേരി 1......................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story