Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 11:58 PM GMT Updated On
date_range 22 Nov 2020 11:58 PM GMT233 പേര്‍ക്കുകൂടി കോവിഡ്; 290 രോഗമുക്തി
text_fieldsbookmark_border
233 പേര്‍ക്കുകൂടി കോവിഡ്; 290 രോഗമുക്തികണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച 233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 212 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴുപേർ വിദേശത്തുനിന്നെത്തിയവരും ആറുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 30,845 ആയി. ഇവരില്‍ 290 പേര് ഞായറാഴ്ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27,381 ആയി. 145 പേരാണ് കോവിഡ് മൂലം മരിച്ചത്. ബാക്കി 2885 പേര് ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,730 പേരാണ്. ഇതില്‍ 16,082 പേര് വീടുകളിലും 648 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2,79,117 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2,78,716 എണ്ണത്തിൻെറ ഫലം വന്നു. 401 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story