Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right20 രൂപക്ക് ഊൺ; ജനകീയ...

20 രൂപക്ക് ഊൺ; ജനകീയ ഭക്ഷണശാലയിൽ തിരക്ക്​

text_fields
bookmark_border
ശ്രീകണ്ഠപുരം: 20 രൂപക്ക് നാടൻ ഉച്ചയൂൺ. സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം കോട്ടൂരിൽ ഐ.ടി.സി സ്​റ്റോപ്പിനടുത്താണ് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ തിരക്കേറിയത്. 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഭക്ഷണശാല നടത്തുന്നത്. നിലവിൽ ഊൺ തേടിയെത്തുന്നവരുടെ നല്ല തിരക്കാണ്. നഗരസഭക്ക് സമീപത്ത് ആരംഭിച്ച പ്രത്യേക കൗണ്ടുകൾ വഴിയും ഭക്ഷണം പാർസലായും നൽകുന്നുണ്ട്. സി.ഡി.എസ്. ചെയർപേഴ്സൺ എ. ഓമനയുടെ നേതൃത്വത്തിൽ പി.കെ. ശശികല, കെ.കെ. സരോജിനി, എ.പി. ഖദീജ, പി.വി. പത്മിനി, കെ.കെ. പ്രസന്ന, പി.പി. കൗസല്യ തുടങ്ങിയവരാണ് ഭക്ഷണം തയാറാക്കി വിളമ്പുന്നത്.
Show Full Article
TAGS:
Next Story