Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടപടിക്ക്​ കേന്ദ്രം...

നടപടിക്ക്​ കേന്ദ്രം കിസാൻസമ്മാൻനിധി: അനർഹർ 825 പേർ

text_fields
bookmark_border
തുക തിരിച്ചുപിടിക്കൽ നടപടിയാരംഭിച്ചു കണ്ണൂർ: പി.എം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ജില്ലയിൽ അർഹതയില്ലാതെ പണം കൈപ്പറ്റിയവർ കുടുങ്ങും. 825 പേരാണ്​ അനർഹമായി ധനസഹായം കൈപ്പറ്റുന്നത്​. ആദായനികുതി അടക്കുന്ന ഇവർ പണം തിരിച്ചടക്കേണ്ടി വരും. ഗുണഭോക്താക്കളിൽ 178 പേർ മരണപ്പെട്ടിട്ടുണ്ട്​. മരണശേഷം അക്കൗണ്ടിലെത്തിയ പണവും തിരിച്ചുപിടിക്കും. ഇതിൽ ചിലരുടെ പണം അവകാശികൾ പിൻവലിച്ചതായി കരുതുന്നുണ്ട്​. അനർഹരെ കണ്ടെത്തി പണം തിരിച്ചടപ്പിക്കാനുള്ള നടപടികൾ സ്വീകരിക്ക​ണ​െമന്നാവശ്യപ്പെട്ട്​ കേന്ദ്രം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക്​ നിർദേശം നൽകി​. അടുത്തദിവസം കൃഷി ഓഫിസർമാർക്ക്​ നിർദേശം കൈമാറും. പണം തിരിച്ചുപിടിക്കുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ട്​ ഉപയോഗിക്കുമെന്നാണ്​ കരുതുന്നത്​. ഡി.ഡി എടുത്ത്​ കൃഷിവകുപ്പ്​ ഓഫിസിലേക്ക്​ പണം അയക്കാൻ നിർദേശം നൽകുമെന്നും വിവരമുണ്ട്​. ഇത്​ സംബന്ധിച്ച്​ തീരുമാനമായില്ലെന്നാണ്​ അറിയുന്നത്​. രണ്ട് ഹെക്​ടർ വരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാർക്ക് മൂന്ന് ​ഗഡുക്കളായി വർഷം 6000 രൂപ നൽകുന്നതാണ് പി.എം കിസാൻ പദ്ധതി. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി പ്രകാരം 2018 ഡിസംബർ മുതലുള്ള തുക നൽകിയിട്ടുണ്ട്​. ജില്ലയിലെ 33,8464 പേരാണ്​ കിസാൻ സമ്മാൻനിധി ആനുകൂല്യം കൈപ്പറ്റുന്നത്​. അപേക്ഷകൾ പ്രത്യേകിച്ച്​ പരിശോധിക്കാത്തതിനാൽ കൃഷി ചെയ്യാത്തവരടക്കം അനർഹർ കൂടുതലായി ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story