Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒമ്പതു വയസ്സുകാരിയെ...

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച 62കാരൻ റിമാൻഡിൽ

text_fields
bookmark_border
കുമ്പള: ബന്ധുവായ 62 വയസ്സുകാരൻ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സീതാംഗോളിയിൽ നടന്ന സംഭവത്തിൽ പ്രതിയെ കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തു. ദാരിദ്ര്യമനുഭവിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തെ വീടിനടുത്ത് താമസിക്കുന്ന ഇയാൾ പലപ്പോഴായി സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ ബന്ധം മുതലെടുത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവത്രേ. പീഡനവിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതിനെത്തുടർന്നാണ് രക്ഷിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും പൊലീസ് നടപടിയെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story