Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനെടുത്ത്​ കോവിഡ്;​...

ജീവനെടുത്ത്​ കോവിഡ്;​ കണ്ണൂരിൽ ഈ മാസം മാത്രം 39 മരണം

text_fields
bookmark_border
ജീവനെടുത്ത്​ കോവിഡ്;​ കണ്ണൂരിൽ ഈ മാസം മാത്രം 39 മരണംകണ്ണൂർ: കോവിഡ്​ വ്യാപനം മാറ്റമില്ലാതെ തുടരുന്ന കണ്ണൂരിൽ മരണനിരക്കും വർധിക്കുന്നു. ഒക്​ടോബറിൽ ഇതുവരെ 39 പേരാണ്​ കോവിഡ്​ ബാധിച്ചു മരിച്ചത്​. കഴിഞ്ഞമാസം 21 പേർ മാത്രമാണ്​ കോവിഡ്​ മരണത്തിന്​ കീഴടങ്ങിയത്​. ജില്ലയിൽ ആദ്യ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​ത മാർച്ച്​ ഒമ്പത്​ മുതൽ ആഗസ്​റ്റ്​ 31വരെയുള്ള കണക്കുകളെടുക്കു​േമ്പാൾ 26 മരണം മാത്രമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. നിലവിൽ ജില്ലയിൽ 21174 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ 86 പേർ വൈറസ്​ ബാധയേറ്റ്​ മരിച്ചു. 0.40 ശതമാനമാണ്​ മരണനിരക്ക്​. എന്നാൽ, ഒക്​ടോബറിൽ 0.42 ശതമാനമായി മരണനിരക്ക്​ ഉയർന്നു. ഈ മാസത്തെ മരണനിരക്കിൽ കോഴിക്കോട്​, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളാണ്​ കണ്ണൂരിന്​ മുന്നിലുള്ളത്​​. ഈ മാസം 16നാണ്​ ജില്ലയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ഒമ്പതു​ പേരാണ്​ അന്നുമാത്രം കോവിഡ്​ ബാധിച്ചു മരിച്ചത്​. ഈ മാസം ഏഴു ദിവസമൊഴികെ ദിവസേന ജില്ലയിൽ കോവിഡ്​ മരണങ്ങളുണ്ടായി. ആകെ രോഗികളുടെ എണ്ണമെടുക്കു​േമ്പാൾ സംസ്ഥാനത്ത്​ മരണനിരക്കിൽ രണ്ടാം സ്ഥാനത്താണ്​ കണ്ണൂർ. തിരുവനന്തപുരമാണ്​ ഒന്നാം സ്ഥാനത്ത്​ (0.71 ശതമാനം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story