പഴയങ്ങാടി: മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ 37.50 ലക്ഷം രൂപ അനുവദിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. മാട്ടൂൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയും മാർച്ച് ഒമ്പതിന് ആരോഗ്യ മന്ത്രി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിൻെറ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്ന് പന്ത്രണ്ട് ലക്ഷം രൂപ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പതിനാറ് ലക്ഷം രൂപ, നാഷനൽ ഹെൽത്ത് മിഷൻ മുഖേന പതിനഞ്ച് ലക്ഷം രൂപ ഉൾെപ്പടെ 41 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളും സന്നദ്ധ സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വഴിയുള്ള വികസന പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇതിൻെറ ഭാഗമായി ശീതീകരിച്ച പരിശോധന മുറികൾ, നവീകരിച്ച ഡൻെറൽ ക്ലിനിക്, ലബോറട്ടറി, എമർജൻസി ആൻഡ് അക്യൂട്ട് കെയർ യൂനിറ്റ്, ഇരിപ്പിട സൗകര്യം, ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, കുട്ടികളുടെ പാർക്ക്, യോഗ ഹാൾ, സ്ത്രീ സൗഹൃദ വിശ്രമമുറി, വാഹന പാർക്കിങ് സൗകര്യം, നിരീക്ഷണ മുറികൾ, പൂന്തോട്ടം എന്നീ സൗകര്യങ്ങൾ, ഒ.പി കൺസൽട്ടേഷൻ, ഇമ്യൂണേഷൻ റൂം, നിരീക്ഷണ മുറി എന്നിവിടങ്ങളിൽ ശീതീകരണ സംവിധാനം എന്നിവ ഒരുക്കി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതായും ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. ഇതിനായി ആശുപത്രിയിൽ നാല് ഡോക്ടർമാരുടെ സേവനവും നാല് സ്റ്റാഫ് നഴ്സ്, ഒരു ഹെഡ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ്, രണ്ട് ലാബ് ടെക്നീഷ്യൻ എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 2020-10-01T05:29:07+05:30മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 37.50 ലക്ഷം
text_fieldsNext Story