Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതേജസി െൻറ മുൻകൂർ...

തേജസി െൻറ മുൻകൂർ ജാമ്യഹരജി 24ലേക്ക് മാറ്റി

text_fields
bookmark_border
തേജസി ൻെറ മുൻകൂർ ജാമ്യഹരജി 24ലേക്ക് മാറ്റി തലശ്ശേരി: കെ.എം. ഷാജി എം.എൽ.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ കുറ്റാരോപിതനായ പാപ്പിനിശ്ശേരി വെസ്​റ്റിലെ മഠത്തിൽ തേജസ് (33) ജില്ല കോടതിയില്‍ നൽകിയ മുന്‍കൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഒക്​ടോബർ 24 ലേക്ക് മാറ്റി. വാദപ്രതിവാദം പൂർത്തിയാവാത്തതിനെ തുടർന്നാണ് അഡീഷനൽ ജില്ല ജഡ്ജി എം. തുഷാർ ഹരജി മാറ്റിയത്.അഡ്വ. സുധീഷ് തറോള്‍ മുഖേനയാണ് േതജസ് ജാമ്യഹരജി നല്‍കിയത്. കെ.എം. ഷാജിയുടെ പരാതിയില്‍ വളപട്ടണം പൊലീസ് തേജസിനെതിരെ കേസെടുത്തിരുന്നു. ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതി ൻെറ ശബ്​ദരേഖ അടക്കമാണ് എം.എൽ.എ പരാതി നല്‍കിയിരുന്നത്. കൂടാതെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
Show Full Article
TAGS:
Next Story