Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2020 11:59 PM GMT Updated On
date_range 15 Nov 2020 11:59 PM GMTകണ്ണൂർ കോർപറേഷൻ: കോൺഗ്രസ് 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
സി.എം.പി സ്ഥാനാർഥിയെയും പ്രഖ്യാപിച്ചു കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ മത്സരിക്കുന്ന 22 സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. 36 ഡിവിഷനുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 14 സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. സി.എം.പിക്ക് അനുവദിച്ച കാപ്പിച്ചേരി ഡിവിഷനിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുസ്ലിം ലീഗ് സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നതെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഡിവിഷനും സ്ഥാനാർഥികളും: കുന്നാവ്-കെ. ജെമിനി, കൊക്കേൻ പാറ-എൻ.പി. മനോജ് കുമാർ, പൊടിക്കുണ്ട്-കെ.പി. ഹരിത, തുളിച്ചേരി-സി. സുനിഷ വിജേഷ്, വാരം-ശ്രീജ ആരംഭൻ, ചേലോറ-പാർഥൻ ചങ്ങാട്ട്, മാച്ചേരി-വി.കെ. ശ്രീലത, കാപ്പാട്-വി.കെ. അജിത, എളയാവൂർ സൗത്ത്-സി.എം. ഗോപിനാഥ്, കിഴുത്തള്ളി-സാജേഷ് കുമാർ, തിലാന്നൂർ-റസിയ കാസിം, ആറ്റടപ്പ-വി. ബാലകൃഷ്ണൻ, എടക്കാട്-മൃദുല രമേഷ്, കിഴുന്ന-പി.വി. കൃഷ്ണകുമാർ, തോട്ടട-ബിജായ് തയ്യിൽ, ആദികടലായി-എം.കെ. ഷൈമ, വെത്തിലപ്പള്ളി-സി.എച്ച്. ആസിമ, ചൊവ്വ-അഡ്വ. ലിഷ ദീപക്, ടെമ്പിൾ-എം.പി. രാജേഷ്, താളിക്കാവ്-വി.ടി. ശ്രീലത, പയ്യാമ്പലം-പി.വി. ജയസൂര്യൻ, പഞ്ഞിക്കയിൽ-കെ.പി. അനിത. കാപ്പിച്ചേരി ഡിവിഷനിൽ സി.എം.പിയിലെ അജിത പ്രസാദാണ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story