Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതദ്ദേശീയം 2020:...

തദ്ദേശീയം 2020: വികസനപ്പെരുമഴയിൽ മലയോരത്തെ കന്നി നഗരസഭ

text_fields
bookmark_border
തദ്ദേശീയം 2020: വികസനപ്പെരുമഴയിൽ മലയോരത്തെ കന്നി നഗരസഭപടം..... SKPM PP RAGHAVAN CHAIRMAN SREEKANDAPURAM NAGARASABAP.... ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ MC RAGHAVAN CPM SREEKANDAPURAM ...അഡ്വ. എം.സി. രാഘവൻ (സി.പി.എം)പി. മനൂപ്ശ്രീകണ്ഠപുരം: 35 വർഷക്കാലം ഇടതുപക്ഷത്തി​ൻെറ കുത്തകയായിരുന്ന ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്ത്​,​ നഗരസഭയായപ്പോൾ അവർക്ക്​ കീറാമുട്ടിയായി മാറിയെന്നതായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പി​ൻെറ ബാക്കിപത്രം. എൽ.ഡി.ഫി​ൻെറ കുത്തക തകർത്ത്​ യു.ഡി.എഫ്​ പക്ഷത്ത്​ എത്തിക്കാൻ ലക്ഷ്യമിട്ട കൂട്ടിച്ചേർക്കലോടെയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ശ്രീകണ്​ഠപുരം നഗരസഭക്ക്​ രൂപം നൽകിയത്​. യു.ഡി.എഫി​ൻെറ ഉരുക്കുകോട്ടയായ ഇരിക്കൂർ മണ്ഡലത്തി​ൻെറ കേന്ദ്രമെന്ന കാഴ്​ചപ്പാടിലായിരുന്നു ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തിനെ നഗരസഭയാക്കി മാറ്റിയത്. അതി​ൻെറ ഗുണം അഞ്ചുവർഷത്തെ ഭരണത്തി​ൻെറ രൂപത്തിൽ യു.ഡി.എഫിന്​ കിട്ടുകയും ചെയ്​തു. തെരഞ്ഞെടുപ്പ് വേളയിൽ മൂന്ന് സ്വതന്ത്ര വിമതർ ചെറുതൊന്നുമല്ലാത്ത തലവേദനയാണ്​ വലതുപാളയത്തിൽ സൃഷ്​ടിച്ചത്​. എന്നിട്ടും വിജയം സ്വന്തമാക്കാൻ യു.ഡി.എഫിനു കഴിഞ്ഞു. ഭരണസമിതി രൂപവത്​കരണ വേളയിൽ ഇരുപക്ഷവും വിമതരെ കൂടെ കൂട്ടാൻ പല തന്ത്രങ്ങളും പയറ്റി. കെ. സുധാകരൻ എം.പിയും കെ.സി. ജോസഫ് എം.എൽ.എയും ലീഗ് നേതൃത്വവുമെല്ലാം ഇടപെട്ട് നടത്തിയ ചർച്ചയിൽ വിമതർക്ക് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പദവി വാഗ്ദാനം ചെയ്തു. ഇതിൽ തൃപ്തരായ മൂന്ന് വിമതരും യു.ഡി.എഫ് പക്ഷത്തെത്തി. അങ്ങനെ നഗരഭരണം അവർക്ക് സ്വന്തമായി. പഞ്ചായത്ത് മാറി നഗരസഭയായപ്പോൾ ആദ്യ ഒന്നര വർഷം താളപ്പിഴകളുണ്ടായി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും നിയമ- നികുതി പരിഷ്കാരവുമെല്ലാം ഭരണപക്ഷത്തിന് വെല്ലുവിളിയുയർത്തി. ഇതെല്ലാം മുതലെടുക്കാൻ തക്കം പാർത്ത് പ്രതിപക്ഷമിരിക്കുന്നുണ്ടായിരുന്നു. വികസനമില്ലെന്ന പ്രതിപക്ഷ വാദത്തെ സർക്കാറിൽ ചാരിയാണ് ഭരണപക്ഷം പിടിച്ചു നിന്നത്. തയാറാക്കിയ പദ്ധതികൾ വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്, സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിയതാണ് കാരണമെന്ന് ഭരണപക്ഷം മറുവാദം നിരത്തി. എങ്കിലും വികസന പദ്ധതികളുടെ പെരുമഴക്കാലമായിരുന്നു അഞ്ച് വർഷമെന്നത്​ യാഥാർഥ്യം. ഉൾപ്രദേശങ്ങളിലടക്കമുള്ള റോഡ് വികസനവും വീട് നിർമാണവും കാർഷിക മികവുമെല്ലാം വലിയ നേട്ടമായി. പി.എം.എ.വൈ പദ്ധതിയിൽ 434 വീടുകളാണ് നൽകിയത്. പിന്നീട് പുതുതായി 30 വീടുകളും ലൈഫിൽ 22 വീടുകളും നൽകുന്നുണ്ട്. നിരവധി വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി വേറെയും സഹായം നൽകി. റോഡ് വികസനത്തിനായി 15 കോടിയാണ് നീക്കിവെച്ചത്. നാല് കോടി എം.എൽ.എ ഫണ്ടും ഉപയോഗിച്ചു. പുതിയ റോഡ്‌ നിർമിച്ചതോടൊപ്പം പഴയ റോഡുകളുടെ നവീകരണവും യഥാർഥ്യമാക്കി. കളിസ്ഥലം നവീകരിക്കാൻ 20 ലക്ഷം നീക്കിവെച്ചു. ആറ് വാർഡുകളിൽ ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കി.15 മിനിമാസ്​റ്റ്​ ലൈറ്റുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചത്. എട്ട് പട്ടിക വിഭാഗ കോളനികളിൽ തെരുവുവിളക്ക്, കുടിവെള്ളം, വീട്, വൈദ്യുതി, റോഡ് എന്നിവ യാഥാർഥ്യമാക്കി. 49.75 ലക്ഷത്തി​ൻെറ പദ്ധതികളാണ് എസ്.ടി കോളനിയിൽ നടത്തിയത്.കരയത്തുംചാൽ അംബേദ്​കർ കോളനി വികസനത്തിന് 94 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ചെട്ടിയാൽ കോളനി റോഡിന് 11.27 ലക്ഷം ചെലവഴിച്ചു. മടമ്പം മോഡൽ അംഗൻവാടിക്ക് 19 ലക്ഷം ചെലവിൽ കെട്ടിടമൊരുക്കി. അംഗൻവാടികളുടെ നവീകരണം, കുടിവെള്ളം, വൈദ്യുതി, കസേരകൾ, സ്​റ്റീൽ പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ നടപ്പാക്കി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി. ചെമ്പന്തൊട്ടി പൊതുജന വായനശാലക്ക് 15 ലക്ഷത്തി​ൻെറ കെട്ടിടമൊരുക്കി. കോറങ്ങോട് വയോജന വിശ്രമകേന്ദ്രത്തിനും 15 ലക്ഷത്തി​ൻെറ കെട്ടിടമാണുണ്ടാക്കിയത്. 20 ലക്ഷം മുടക്കി ഐച്ചേരി മങ്കട്ടയിലെ സാംസ്​കാരിക നിലയത്തിന് മികച്ച കെട്ടിടമുണ്ടാക്കിയതും പ്രധാന നേട്ടമാണ്. ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബ് നവീകരണത്തിനും സി.എച്ച്.സിയുടെ ഭൗതിക സൗകര്യ വികസനത്തിനും പ്രത്യേകം ഫണ്ട് വിനിയോഗിച്ചു. വയോമിത്രം പദ്ധതിക്കായി ഓരോ വർഷവും 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കാർഷിക മേഖലയിൽ തെങ്ങ്, വാഴ, നെല്ല്, പച്ചക്കറി എന്നിവക്ക്​ വലിയ പ്രോത്സാഹനമാണ് നൽകിയത്. വിത്ത്, വളം എന്നിവ സൗജന്യമായി നൽകി. മാലിന്യം നീക്കുന്നതിന് പദ്ധതിയൊരുക്കി. വീടുകളിൽ നിന്നടക്കം പ്ലാസ്​റ്റിക്കുകൾ ശേഖരിച്ച് കാവുമ്പായിയിലെ സംസ്​കരണ കേന്ദ്രത്തിലെത്തിച്ച് സംസ്​കരിക്കാനും മറ്റുള്ളവ കയറ്റിയയക്കാനും സാധിച്ചത് മികച്ച നേട്ടമായി. അഞ്ചുവർഷത്തിനിടെ നഗര ഭരണത്തി​ൻെറ നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞ് ഭരണ–പ്രതിപക്ഷ തർക്കങ്ങളും സമരങ്ങളുമെല്ലാം ഇവിടെയും കഴിഞ്ഞ നാളുകളിലുണ്ടായിട്ടുണ്ട്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തുടർ ഭരണത്തിനായി ഭരണപക്ഷവും വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി നഗരസഭ പിടിച്ചെടുക്കാൻ പ്രതിപക്ഷവും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുകയാണ്. കക്ഷി നില............30കോൺഗ്രസ്​........ 12മുസ്​ലിം ലീഗ്​.... രണ്ട്​സ്വത​ന്ത്രർ ..........മൂന്ന്​സി.പി.എം...........13സാധാരണക്കാരുടെ വികസന സ്വപ്നം യാഥാർഥ്യമാക്കി –പി.പി. രാഘവൻ (ചെയർമാൻ)കന്നിനഗരസഭയായിട്ടും പ്രതിസന്ധികളെ തരണം ചെയ്ത് എല്ലായിടത്തും വികസനമെത്തിക്കാൻ യു.ഡി.എഫ് ഭരണസമിതിക്ക് കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്. ജനപിന്തുണയോടെ അധികാരത്തിലേറിയതിനാൽ സാധാരണക്കാരുടെ വികസന സ്വപ്നങ്ങളാണ് ഏറെയും യാഥാർഥ്യമാക്കിയത്. കോളനി വികസനവും കാർഷിക പദ്ധതികളും വീടുകളും റോഡ് വികസനവുമെല്ലാം ഇതി​ൻെറ തെളിവാണ്. ആവശ്യത്തിന് ജീവനക്കാരെ നൽകാതെയും ഫണ്ടുകൾ വെട്ടിക്കുറച്ചും സംസ്ഥാനത്തെ ഇടതു സർക്കാർ ശ്രീകണ്ഠപുരം നഗരസഭയെ അവഗണിച്ച് ഭരണ സമിതിക്കെതിരെ ജനരോഷമുയർത്തിവിടാൻ ശ്രമിച്ചു. എന്നാൽ, പദ്ധതി നിർവഹണത്തിലടക്കം മികവു കാട്ടിയതിന് സംസ്ഥാനതല അംഗീകാരം നഗരസഭക്ക്​ ലഭിച്ചതോടെ പ്രതിപക്ഷത്തിന്​ മുട്ടുമടക്കേണ്ടി വന്നു. എല്ലാം പ്രതിപക്ഷത്തി​ൻെറ രാഷ്​ട്രീയക്കളിയാണെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു. രാഷ്​ട്രീയം നോക്കാതെ വികസന പദ്ധതികൾ സകല മേഖലയിലും നടപ്പാക്കിയെന്നത് യു.ഡി.എഫ് ഭരണസമിതിയുടെ വലിയ നേട്ടമാണ്​. നഗരം 'നരക'മായി മാറിയ അഞ്ചുവർഷം -അഡ്വ.എം.സി. രാഘവൻ (സി.പി.എം)ഗ്രാമം നഗരമായി മാറിയാൽ വികസനക്കുതിപ്പിലാകുമെന്ന മോഹന വാഗ്ദാനങ്ങൾ നൽകിയാണ് യു.ഡി.എഫ് സംസ്ഥാനം ഭരിക്കുന്ന കാലത്ത് കെ.സി. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്തിനെ നഗരസഭയാക്കിയത്. 35 വർഷക്കാലം എൽ.ഡി.എഫ് ഭരിച്ച പഞ്ചായത്തിനെ കുതന്ത്രത്തിലൂടെ നഗരസഭയാക്കി യു.ഡി.എഫുകാർ ഭരണത്തിലേറിയപ്പോൾ ദുരിതത്തിലായത് ശ്രീകണ്ഠപുരത്തെ ജനങ്ങളാണ്. റോക്കറ്റ് പോലെ നാടി​ൻെറ വികസനം കുതിച്ചുയരുമെന്ന് സ്വപ്നം കണ്ടെങ്കിലും പടവലം പോലെ താഴേക്കുപോവുന്ന കാഴ്​ചയാണുണ്ടായത്. അഞ്ചുവർഷം കൊണ്ട് വികസനത്തിനായി സർക്കാർ അനുവദിച്ച നാലരക്കോടി രൂപ വിനിയോഗിക്കാതെ ലാപ്സാക്കി. ഇതിനുപുറമെ ടൗൺ വികസനത്തിനായി അനുവദിച്ച രണ്ടുകോടിയും ആസ്ഥാന മന്ദിരം പണിയാൻ അനുവദിച്ച ഒരു കോടി രൂപയും നഷ്​ടപ്പെടുത്തി. നഗരസഭയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ കൂട്ടുംമുഖം സി.എച്ച്​.സിയിൽ സർക്കാർ 37 സ്​റ്റാഫിനെ നിയമിച്ചിട്ടും കിടത്തി ചികിത്സക്കുള്ള സൗകര്യം ഒരുക്കാൻ നഗരസഭയുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. മുൻ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് ആശുപത്രിക്കായി നല്ല കെട്ടിടം നിർമിച്ചിട്ടും കിടത്തി ചികിത്സ സ്വപ്നം മാത്രമായി. ഫണ്ടുകൾ നഷ്​ടപ്പെടുത്തിയതിനാൽ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകൾ പലതും ഇന്ന് തകർന്നിരിക്കുകയാണ്. 2400 തൊഴിലാളികൾക്ക് വർഷത്തിൽ 100 ദിവസത്തോളം ലഭിച്ചിരുന്ന തൊഴിൽ ദിനങ്ങൾ നഷ്​ടമായി. കുടിവെള്ള പ്രശ്നത്താൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികവർഗ കോളനികൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ശുചിമുറിക്കായി സർക്കാർ അനുവദിച്ച തുക രണ്ട് വർഷമായി അക്കൗണ്ടിൽ കിടക്കുകയാണ്. വെളിയിട വിസർജ്യ രഹിത നഗരസഭയെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ടൗണിൽ ശൗചാലയമോ ആവശ്യമായ സൗകര്യങ്ങളോ ഇന്നും ഇല്ല. സ്വന്തമായൊരു നിർമിതി പോലും നഗരസഭയായതിന് ശേഷം കാണാനില്ല. പഞ്ചായത്തായിരുന്ന കാലത്ത് നിർമിച്ച കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും ആവശ്യാനുസരണം പ്രവർത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നഗരസഭ തയാറായില്ല. ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങൾക്കിടയിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്​. വികസനമെന്നത് വാക്കിലല്ല പ്രവൃത്തിയിലാണ് എന്ന മുദ്രാവാക്യം മുന്നോട്ടുെവച്ചാണ് എൽ.ഡി.എഫ് ഇത്തവണ രംഗത്തിറങ്ങുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story