കേളകം: കൊട്ടിയൂർ -വയനാട് ബോയ്സ് ടൗൺ ചുരം റോഡ് മെക്കാഡം ടാറിങ് (ബിറ്റുമിൻ കാർപെറ്റ് ) ചെയ്യുന്നതിനായി 1.75 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. രണ്ടര കിലോമീറ്റർ ദൂരം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് മെക്കാഡം ടാറിങ് (ബിറ്റുമിൻ കാർപെറ്റ്) ചെയ്യുന്നതിനായി 1.75 കോടി രൂപ പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. പാൽചുരത്ത് രണ്ടര കിലോമീറ്റർ ഭാഗമാണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. ഉരുൾപൊട്ടലുകളും പ്രളയവും തകർത്ത കൊട്ടിയൂർ -വയനാട് ചുരം പാതയിൽ നിലവിലെ യാത്ര ഭീതിയുടെ മുൾമുനയിലാണ്. മുളവടികൾ ബാരിക്കേഡുകളും സംരക്ഷണ മറയൊരുക്കിയ പാതയിൽ യാത്രക്കാർക്ക് നെഞ്ചിടിപ്പേറുകയാണിപ്പോൾ. കൊട്ടിയൂർ -വയനാട് ചുരം റോഡ് പുനർനിർമാണത്തിനായി പത്ത് കോടി രൂപയുടെ പദ്ധതി നിർദേശം പൊതുമരാമത്ത് വകുപ്പ് മുമ്പ് സർക്കാറിന് സമർപ്പിച്ചെങ്കിലും തുടർ നടപടികൾ ചുവപ്പ് നാടയിൽ പെട്ടു. അമ്പായത്തോട് മുതൽ ബോയ്‌സ് ടൗണ്‍ വരെയുള്ള പാതയുടെ പാർശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കുന്നതിനും റീടാറിങ്ങിനുമുള്ള പ്രപ്പോസലാണ് പി.ഡബ്ല്യു.ഡി ചുരം ഡിവിഷന്‍ സര്‍ക്കാറിന് നൽകിയത്. ഇതിൽ ഭാഗികമായ ഓട്ടയടക്കൽ മാത്രമാണ് കഴിഞ്ഞ വർഷം നടത്തിയത്. അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമത്തെ തുടർന്നാണ് പാതയുടെ വികസനത്തിന് 175 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 12:00 AM GMT Updated On
date_range 2021-01-07T05:30:03+05:30കൊട്ടിയൂർ -വയനാട് ചുരം റോഡിന് 1.75 കോടി
text_fieldsNext Story