Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവിൽ കുയിലംപാടിയിൽ...

നടുവിൽ കുയിലംപാടിയിൽ വൻ വാറ്റുകേന്ദ്രം തകർത്തു; 155 ലിറ്റർ വാഷ് കണ്ടെടുത്തു

text_fields
bookmark_border
നടുവിൽ കുയിലംപാടിയിൽ വൻ വാറ്റുകേന്ദ്രം തകർത്തു; 155 ലിറ്റർ വാഷ് കണ്ടെടുത്തുപടം alkd wash ആലക്കോട്‌ എക്‌സൈസ് സംഘം നടുവിൽ കുയിലംപാടിയിൽ നടത്തിയ റെയ്​ഡിൽ പിടിച്ച വാഷ് നശിപ്പിക്കുന്നുആലക്കോട്: നടുവിൽ കുയിലംപാടിയിൽ തോടരികിൽ പ്രവർത്തിച്ചുവരുകയായിരുന്ന വാറ്റുകേന്ദ്രം ആലക്കോട് എക്സൈസ് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ.അഹമ്മദി​ൻെറ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഞായറാഴ്ച നടന്ന റെയ്​ഡിൽ തകർത്തു. ജാറുകളിൽ സൂക്ഷിച്ചിരുന്ന 155 ലിറ്റർ വാഷും നിരവധി വാറ്റുപകരണങ്ങളും കസ്​റ്റഡിയിലെടുത്തു. എക്സൈസ് സാന്നിധ്യമറിഞ്ഞ് വാറ്റുസംഘം ഓടിമറഞ്ഞു. കേസ് രജിസ്​റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫിസർമാരായ രഞ്ജിത് കുമാർ, പി. ഷിബു, എഫ്.പി. പ്രദീപ്, വനിത സി.ഇ.ഒ എം. മുനീറ എന്നിവരടങ്ങിയ പാർട്ടിയാണ് റെയ്​ഡിൽ പങ്കെടുത്തത്. ആലക്കോട് റേഞ്ച് പരിധിയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം ഒരു ഡസനിലേറെ വ്യാജവാറ്റ്​ കേന്ദ്രങ്ങളാണ് എക്സൈസ് റെയ്​ഡിൽ തകർത്തത്. 1100 ലിറ്റർ വാഷിനുപുറമെ 14 ലിറ്റർ ചാരായവും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. വ്യാജമദ്യ നിർമാണത്തിന് ശമനമില്ലആലക്കോട്: കോവിഡ് സമൂഹ വ്യാപന ഭീഷണി രൂക്ഷമായി തുടരുമ്പോഴും മേഖലയിൽ വ്യാജമദ്യ നിർമാണത്തിന് ശമനമില്ല. റെയ്​ഡിൽ വാറ്റു കേന്ദ്രങ്ങൾ തകർക്കപ്പെടുമ്പോൾ ജനവാസമില്ലാത്ത മലമടക്കുകളിലേക്കും പാറക്കെട്ടുകൾക്ക് മുകളിലേക്കും താവളംമാറ്റി പലപ്പോഴും വ്യാജവാറ്റുകാർ കടന്നുകളയുന്നു. വിലക്കുറവും വിളിപ്പുറത്ത് ലഭ്യമാകുന്നതും മദ്യപാനികൾ വ്യാജചാരായത്തിലേക്ക് തിരിയാൻ കാരണമാകുന്നു. ജീവഹാനിക്കു കാരണമായേക്കാവുന്ന വ്യാജചാരായത്തി​ൻെറ ദുരന്തഫലങ്ങൾ പലപ്പോഴും ഉപഭോക്താക്കൾ വിസ്മരിക്കുന്നു. എൻഫോഴ്സ്മൻെറ് പ്രവർത്തനത്തിനൊപ്പം സ്കൂൾതലം മുതലുള്ള ചിട്ടയായ ബോധവത്കരണ പദ്ധതികളും എക്സൈസ് ഏറ്റെടുത്ത് നടത്തി വരുന്നു. പോത്തുകുണ്ട്, താറ്റ്യാട്, കോട്ടയം തട്ട് പ്രദേശങ്ങളിൽ നിന്നും വ്യാജവാറ്റ്​ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്ര​ൻെറ നേതൃത്വത്തിൽ നിതാന്ത ജാഗ്രതയിലാണ് ആലക്കോട് എക്സൈസ്. നൈറ്റ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story