Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:59 PM GMT Updated On
date_range 26 Sep 2020 11:59 PM GMTകീഴല്ലൂർ ഗ്രാമപഞ്ചായത്ത്: 14ൽ 13 വാർഡുകളും അടച്ചിട്ടു
text_fieldsbookmark_border
കീഴല്ലൂർ: കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡിൽ 13 വാർഡുകളും അടച്ചിട്ടു. കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഇത്രയും വാർഡുകൾ അടച്ചിടേണ്ടിവന്നത്. മാർച്ച് മുതൽ 140 കോവിഡ് പോസിറ്റിവ് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവില 13 വാർഡുകളിലായി 66 പേർ ചികിത്സയിലാണ്. ഇതിൽ എട്ടുപേർ ആശുപത്രികളിലാണുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് 66 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എടയന്നൂർ ജി.എച്ച്.എസ്.എസിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 11 പേർക്കും ശനിയാഴ്ച നടത്തിയ പരിശോധനയിൽ 10 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഏഴ് പഞ്ചായത്ത് മെംബർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടയിലുണ്ടായ രോഗികളുടെ വർധന ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് പ്രസിഡൻറ് എം. രാജൻ അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടായിട്ടുള്ളത്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് പരിധിയിലെ മുഴുവൻ ചടങ്ങുകളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story