Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2022 12:05 AM GMT Updated On
date_range 3 Jan 2022 12:05 AM GMTചേപ്പറമ്പിൽ കലുങ്ക് കൈയേറി മതിൽ നിർമാണം
text_fieldsbookmark_border
ശ്രീകണ്ഠപുരം: നഗരസഭയിലെ ചേപ്പറമ്പ് ആലോറയിൽ പി.ഡബ്ല്യു.ഡി റോഡിലെ കലുങ്ക് കൈയേറി മതിൽ നിർമാണം. നരേമ്പ്രം-ചേപ്പറമ്പ്-ചെമ്പേരി റോഡ് ഭാഗത്തുള്ള കലുങ്കാണ് സ്വകാര്യ വ്യക്തികൾ കൈയേറി മതിൽകെട്ടിയത്. ശക്തമായ മഴയിൽ ആലോറ മലയിൽനിന്ന് ഒഴുകിവരുന്ന വെള്ളം കലുങ്കിന്റെ അടിയിലുള്ള തോട്ടിലൂടെയാണ് ഒഴുകിപ്പോകുന്നത്. കലുങ്കിനടിയിലെ ഓവുചാലിൽ വെള്ളം നിറഞ്ഞാൽ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് രണ്ടു മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് ഉപയോഗിച്ച് മതിൽ നിർമാണം നടത്തുന്നത്. കലുങ്ക് അടക്കുന്നതോടെ കനത്ത മഴയിൽ റോഡ് വെള്ളക്കെട്ടിലാകും. കഴിഞ്ഞ ദിവസം കൗൺസിലർ ടി.ആർ. നാരായണന്റെ നേതൃത്വത്തിൽ നിർമാണപ്രവൃത്തി തടഞ്ഞു. തുടർന്ന് പൊതുമരാമത്ത് മന്ത്രിക്കും നഗരസഭ അധികൃതർക്കും പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story