Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാമന്തളിയിൽ വല മോഷണം;...

രാമന്തളിയിൽ വല മോഷണം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
പയ്യന്നൂർ: രാമന്തളിയിലും പരിസരങ്ങളിലും മത്സ്യബന്ധന വലകൾ രാത്രികാലങ്ങളിൽ മോഷണം പോകുന്നത് പതിവായി. മത്സ്യബന്ധത്തിനുശേഷം വൃത്തിയാക്കി കടവിലും തോണികളിലും സൂക്ഷിക്കുന്ന വലകൾ മോഷണം പോകുന്നത് പതിവായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. ഒരു വല നിർമിക്കുന്നതിന്​ 7,000 മുതൽ 10,000 രൂപ വരെ ചെലവുവരും. 10ഓളം വലകളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ പുഞ്ചക്കാട്, പുന്നക്കടവ്, കരിമ്പുവളപ്പ്, ചൂളക്കടവ് ഭാഗങ്ങളിൽ നിന്ന് മോഷണം പോയത്. വലമോഷണം കാരണം ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും മോഷ്​ടാക്കളെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. അഞ്ചോളം മത്സ്യത്തൊഴിലാളികൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story