Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാനൂരിലെ ഗതാഗത...

പാനൂരിലെ ഗതാഗത പരിഷ്കാരം; പിന്മാറില്ലെന്ന് ടാക്സി ഡ്രൈവർമാർ

text_fields
bookmark_border
പാനൂരിലെ ഗതാഗത പരിഷ്കാരം; പിന്മാറില്ലെന്ന് ടാക്സി ഡ്രൈവർമാർ
cancel
പാനൂരിലെ ഗതാഗത പരിഷ്കാരം; പിന്മാറില്ലെന്ന് ടാക്സി ഡ്രൈവർമാർപാനൂർ: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതി തയാറാക്കിയ നഗരസഭക്കും പൊലീസിനും മുന്നറിയിപ്പുമായി ടാക്സി ഡ്രൈവർമാർ. ഹൈകോടതി വിധി പ്രകാരമുള്ള ടാക്സി സ്​റ്റാൻഡ്​ നഗരസഭ നിർമിച്ചുനൽകാതെ നിലവിലെ സ്​റ്റാൻഡ്​ മാറില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം ടാക്സി ഡ്രൈവർമാർ.രാവിലെ മുതൽ വൈകീട്ട് വരെ പാനൂർ ജങ്​ഷനിൽ തിരക്കൊഴിഞ്ഞ നേരമില്ല. കണ്ണൂർ വിമാനത്താവളത്തിൽ ചരക്കുനീക്കം കൂടി ആരംഭിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം വർധിച്ചിട്ടുണ്ട്. ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഡിസംബർ ഒന്നുമുതൽ പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത്. പരിഷ്കരണത്തിനുമുമ്പ് കെ.പി. മോഹനൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് ടൗൺ ജങ്​ഷനിൽ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റ് പ്രവർത്തനക്ഷമമാക്കും. പരിഷ്കരണത്തി​ൻെറ ഭാഗമായി പാനൂർ ജങ്​ഷനിലെ ടാക്സി സ്​റ്റാൻഡ്​ പഴയ വില്ലേജ് ഓഫിസ് പരിസരത്തേക്ക് മാറ്റും. ഇതി​ൻെറ ഇരുവശങ്ങളിലുമായി ടെമ്പോ, ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ്​ അനുവദിക്കും. പുത്തൂർ റോഡിലെ ബസ് സ്​റ്റോപ് നഗരസഭ കാര്യാലയത്തിനു മുന്നിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് യാത്രക്കാരുടെ പരാതികളും അഭിപ്രായങ്ങളും പരിഗണിക്കും. കൂത്തുപറമ്പ് റോഡിൽ നിലവിൽ ടാക്സി സ്​റ്റാൻഡ് സ്ഥിതിചെയ്യുന്ന സ്ഥലത്തും ചമ്പാട് റോഡിൽ ഒരുവശത്തും ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാം. കൂത്തുപറമ്പ് റോഡിൽ പഴയ വൈദ്യുതി ഓഫിസ് പരിസരത്തും അയ്യപ്പക്ഷേത്ര കനാൽ റോഡിലും സ്വകാര്യ വാഹനങ്ങൾക്ക് നിർത്തിയിടാൻ സൗകര്യമൊരുക്കും. പൂക്കോം റോഡിൽ നിലവിലെ ഓട്ടോ സ്​റ്റാൻഡ്​ തുടരും. തെക്കുഭാഗത്തായി ഇരുചക്ര വാഹനങ്ങൾക്കും നാലോ അഞ്ചോ കാറുകൾക്കും നിർത്തിയിടാം. ബസ് സ്​റ്റാൻഡിൽ ടവർ ക്ലോക്കിന് സമീപം റോഡിൽ ഏതാനും കാറുകൾക്കും നിർത്തിയിടാം. നഗരസഭ കാര്യാലയത്തിനു മുന്നിൽ പുതിയ ടാക്സി സ്​റ്റാൻഡ്​ നിർമിക്കാതെ പരിഷ്കരണങ്ങൾ നടപ്പാക്കിയാൽ വീണ്ടും ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഡ്രൈവർമാർ. ഇതുസംബന്ധിച്ച് ട്രാഫിക് റഗുലേഷൻ സബ് കമ്മിറ്റി ചെയർമാനായ പാനൂർ സി.ഐക്കും മുനിസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകി. ഹൈകോടതി വിധി പ്രകാരം നിലവിലുള്ള ടാക്സി സ്​റ്റാൻഡ്​ ഒഴിയാൻ ഒരുക്കമല്ലെന്ന് ടാക്സി ആൻഡ്​ ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘം ഭാരവാഹികളും അറിയിച്ചിട്ടുണ്ട്. ഫലത്തിൽ ഡിസംബർ ഒന്നിന് നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണത്തിന് തടസ്സങ്ങൾ ഉയരുകയാണ്. റോഡ് വീതികൂട്ടിയുള്ള ട്രാഫിക് പരിഷ്കരണമല്ലാതെ മറ്റൊന്നും ശാശ്വത പരിഹാരമാകില്ലെന്ന വാദങ്ങളും ഉയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story