Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴീക്കൽ തുറമുഖം...

അഴീക്കൽ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി

text_fields
bookmark_border
അഴീക്കൽ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി AGAINE MV HOPE SEVEN SHIP AT AZHEEKKAL...... വെള്ളിയാഴ്​ച അഴീക്കലിലെത്തിയ എം.വി. ഹോപ്സെവൻ ​ ചരക്കുകപ്പൽ (പടം knr deskൽ അയക്കും).കണ്ണൂർ: അഴീക്കൽ തുറമുഖം സജീവമാക്കി രണ്ടാമത്തെ ചരക്കുകപ്പലും എത്തി. എം.വി ഹോപ്​ സെവൻ കപ്പലാണ്​ വെള്ളിയാഴ്​ച രാവിലെ 11.30ഒാടെ അഴീക്കൽ തുറമുഖത്തെത്തിയത്​. വൈകീട്ട്​ മൂന്നോടെ തിരിച്ചുപോവുകയും ചെയ്​തു. കൊച്ചിയില്‍ നിന്ന്​ പുറപ്പെട്ട 'എം.വി ഹോപ് സെവന്‍' എന്ന ചരക്കുകപ്പല്‍ രണ്ട്​ കണ്ടെയ്​നറിൽ ചരക്കുമായാണ്​ ജൂലൈ മൂന്നിന്​ അഴീക്കലിലെത്തിയത്​. നാലിന്​ അഴീക്കലിൽ നിന്നുള്ള കന്നിയാത്രയും തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ്​ കപ്പലി​ൻെറ കന്നിയാത്ര ഫ്ലാഗ്​ ഒാഫ്​ ​െചയ്​തത്​. അന്ന്​ 12 കണ്ടെയ്​നറുകളിൽ വിദേശത്തേക്കുള്ള സാധനങ്ങൾ കൊണ്ടുപോയിരുന്നു. ഇൗ കണ്ടെയ്​നറുകളാണ്​ വെള്ളിയാഴ്​ച അഴീക്കലിൽ കൊണ്ടുവന്നത്​. നേരത്തെ അഴീക്കലിൽ സാധനങ്ങൾ കൊണ്ടുവന്ന രണ്ട്​ കണ്ടെയ്​നറുകളുമായാണ്​ കപ്പൽ തിരിച്ചു പോയത്​. ഇനി ഇൗ മാസം 13ന്​ വീണ്ടും അഴീക്കലിലെത്തും. അഴീക്കലിലേക്ക് ചരക്ക് സര്‍വിസ് നടത്തുന്നതിന് താല്‍പര്യമറിയിച്ച് അഞ്ച് കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്​. അവരുമായി സർക്കാർ തലത്തിൽ ചര്‍ച്ചകള്‍ തുടരുന്നുണ്ട്​. ആദ്യം ചരക്കുകപ്പലും തുടര്‍ന്ന് യാത്രാ കപ്പലും അഴീക്കലില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കപ്പല്‍ എത്തുന്ന സമയത്ത് കെ.വി. സുമേഷ് എം.എൽ.എ, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍ തുടങ്ങിയവര്‍ തുറമുഖത്തുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story