Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅത്രമേൽ ദീപ്​തമാണ്​ ഈ...

അത്രമേൽ ദീപ്​തമാണ്​ ഈ ജീവിതപാഠം

text_fields
bookmark_border
അത്രമേൽ ദീപ്​തമാണ്​ ഈ ജീവിതപാഠം പടം -deepsika deb - ദീപ്​സിക ദേബ്​​പ്രൂഫ്​ കഴിഞ്ഞതാണ്​. ജില്ല പേജിലോ രണ്ട്​ ലോക്കലിലുമായോ ഉപയോഗിക്കണം.കണ്ണൂർ: കോവിഡ്​ ഭേദമായിട്ട്​ കുറച്ചുനാളുകൾ മാത്രമേ ആയുള്ളു. അതുകൊണ്ടുതന്നെ ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുണ്ട്​. എന്നാൽ, അതുമാത്രമല്ല ത​ൻെറ ബാല്യകാലത്തെപ്പറ്റി വിവരിക്കു​േമ്പാൾ അവൾക്ക്​ വാക്കുകൾ മുറിഞ്ഞുപോകുന്നത്​​. കാരണം അത്രമേൽ കയ്​പ്പേറിയതും കലുഷിതവുമായ ബാല്യകാലമായിരുന്നു ദീപ്​സിക തള്ളിനീക്കിയത്​​. അതുകൊണ്ടുതന്നെ അറിവു​ മാത്രമല്ല, സ്വന്തം ജീവിതം കൂടിയാണ്​ 19കാരിയായ അവളിപ്പോൾ കുട്ടികൾക്ക്​ പകർന്നുനൽകുന്നത്​. കുട്ടിക്കാലത്തെ ആ അനുഭവങ്ങൾ പകർന്ന ആത്​മധൈര്യമാണ്,​ കണ്ണൂരിൽ പഠിച്ചുവളർന്ന അസം സ്വദേശിനിയായ ദീപ്​സിക ദേബിനെ കാലിടറാതെ ഡൽഹി സർവകലാശാലയിലെ ബിരുദ പഠന ക്ലാസിൽ വരെയെത്തിച്ചത്​. താൻ പഠിച്ചതും പഠിക്കുന്നതുമായ അറിവുകൾ കേരളത്തിലെ അന്തർ സംസ്​ഥാന തൊഴിലാളികളുടെ നിർധനരായ ആയിരക്കണക്കിന്​ കുട്ടികൾക്കാണ്​ ഇവർ ഓൺലൈൻ ക്ലാസിലൂടെ പകർന്നുനൽകുന്നത്​.ആറുമാസം പ്രായമുള്ളപ്പോഴാണ്​ ദീപ്​സിക രക്ഷിതാക്കൾക്കൊപ്പം അസമിൽനിന്ന്​ കേരളത്തിലെത്തുന്നത്​. പിതാവ്​ ദീപുദേബ്​​​ ജോലി അ​ന്വേഷിച്ച്​ കണ്ണൂരിലെത്തിയപ്പോൾ കുടുംബവും ഇങ്ങോട്ട്​ താമസം മാറി. കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു ദീപ്​സിക. എന്നാൽ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. പിതാവിൻെറ കടുത്ത മദ്യപാനത്തെ തുടർന്ന്​ വീട്ടിലെന്നും വഴക്കായിരുന്നു. ഇതേത്തുടർന്ന്​ അമ്മക്ക്​ നേരിയ മാനസിക വിഭ്രാന്തിയുമുണ്ടായി. വീട്ടിലെ വഴക്കും ദാരിദ്ര്യവുമെല്ലാം ത​ൻെറ പഠനത്തെ തടസ്സപ്പെടുത്താതിരിക്കാൻ ഈ കൊച്ചുമിടുക്കി കഠിനമായി പരിശ്രമിച്ചു. ഏവരും ഉറങ്ങിക്കഴിഞ്ഞാൽ പുലർച്ച മൂന്നുമണി മുതൽ പഠിക്കാനിരിക്കും. അങ്ങനെ എസ്​.എസ്​.എൽ.സിക്ക്​ ഉയർന്ന മാർക്ക്​ ലഭിച്ചു. തുടർന്ന്​ ചൊവ്വ എച്ച്​.എസ്​.എസിൽ പ്ലസ്​ ടുവിന്​ ചേർന്നു. ത​ൻെറ വിഷമങ്ങളെല്ലാം, ഒരിക്കൽ സ്​കൂളിലെത്തിയ ചൈൽഡ്​ ലൈൻ അധികൃതരെ ധരിപ്പിച്ചു. ഇതാണ്​ ജീവിതത്തിൽ വഴിത്തിരിവാകുന്നത്​. ദീപ്​സികയുടെ സംരക്ഷണവും പഠനവും കാരിത്താസ്​ ഇന്ത്യയുടെ മേൽനോട്ടത്തിൽ കണ്ണൂർ കെയ്​റോസ്​ ഏറ്റെടുത്തു. തുടർന്ന്​ കണ്ണൂർ സാന്ത്വന ഭവനിലും ഏച്ചൂർ ഹോളിമൗണ്ടിലും താമസിച്ചായിരുന്നു പഠനം. പ്രവേശന പരീക്ഷയെഴുതി​ ഡൽഹി സർവകലാശാലയിൽ ബി.എ സംസ്​കൃതം കോഴ്​സിൽ പ്രവേശനം നേടി. കാരിത്താസ്​ ഇന്ത്യ, കെയ്​റോസ്​ കണ്ണൂർ എന്നിവരുടെ സംയുക്​ത പ്രോജക്​ടായ സുധാർ പ്രവാസി ബന്ധുവഴി​ ഇപ്പോൾ കേരളത്തിലെ അന്തർ സംസ്​ഥാന തൊഴിലാളികളുടെ മക്കൾക്ക്​ സൗജന്യമായി ഓൺലൈൻ ക്ലാസെടുക്കുകയാണ്​ ദീപ്​സിക​. കുട്ടികൾക്കുള്ള ഹിന്ദി ക്ലാസാണ്​ കൈകാര്യം ചെയ്യുന്നത്​. -പി.വി. സനൽ കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story