Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ്​ വ്യാപനം

കോവിഡ്​ വ്യാപനം

text_fields
bookmark_border
കോവിഡ്​ വ്യാപനംജില്ലയിൽ കർശന നിയന്ത്രണം; പരിശോധന ശക്​തമാക്കി പൊലീസ്​ജില്ല അതിർത്തിയിൽ വാഹന പരിശോധനകണ്ണൂർ: കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ കർശന നിയന്ത്രണം. വാഹനങ്ങളെല്ലാം പൊലീസി​ൻെറ കർശന പരിശോധനക്ക്​ ശേഷമാണ്​ കടത്തിവിടുന്നത്​. അത്യാവശ്യമല്ലാതെ നിരത്തിലിറങ്ങിയ വാഹനങ്ങളെല്ലാം തിരിച്ചയച്ചു. അനാവശ്യമായി പുറത്തിറങ്ങിയ പലർക്കും പൊലീസ്​ മുന്നറിയിപ്പ്​ നൽകി. മാർക്കറ്റുകളിലും കടകളിലടക്കം പൊലീസ്​ പരിശോധന കർശനമായിരുന്നു. സാമൂഹിക അകലം പാലിക്കാത്ത കടയുടമകൾക്കെതിരെ നടപടിയെടുത്തു. സർക്കാർ ഉത്തരവ് നിലനിൽക്കുംവരെ കർശന പരിശോധന തുടരാൻ തന്നെയാണ് പൊലീസി​ൻെറ തീരുമാനം.പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, ബേക്കറി, ഹോട്ടലുകൾ എന്നിവ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അതേസമയം ടൗൺ കേന്ദ്രീകരിച്ചുള്ള ബസ് ഗതാഗതം ഉണ്ടായിരുന്നു. ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവിസുകൾ വളരെ കുറവായിരുന്നു. ഓട്ടോകളും ടാക്​സികളും സർവിസ് നടത്തി. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം യാത്രക്കാർ വളരെ കുറവായിരുന്നു. വിരലില്ലെണ്ണാവുന്ന യാത്രക്കാർ മാ​ത്രമാണ്​ ബസുകളെ ആശ്രയിച്ചത്​. ഇന്ധന ചെലവിനുള്ള വരുമാനം പോലും ലഭിച്ചില്ലെന്ന്​ ബസ്​ ജീവനക്കാർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ബസ്​ സർവിസ്​ നിർത്തിവെക്കാനുള്ള ആലോചനയിലാണ്​ ബന്ധപ്പെട്ടവർ.മിക്ക സ്വകാര്യ സ്​ഥാപനങ്ങളും കമ്പനികളും അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകൾ 25 ശതമാനം ഹാജർ നിലയിലാണ്​ പ്രവർത്തിച്ചത്​. തിരിച്ചറിയൽ കാർഡ്​, അവശ്യ യാ​ത്രക്കുള്ള സത്യപ്രസ്​താവന എന്നിവ കൈവശം ഇല്ലാത്തവരെയെല്ലാം പൊലീസ്​ മടക്കിയയച്ചു. പടങ്ങൾ -ഗിരീഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story