Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോവിഡ് കാലവും...

കോവിഡ് കാലവും വെറുതെയായില്ല; അധ്യാപക കരുതലിൽ സ്കൂൾ മുറ്റത്ത്​ പച്ചക്കറിക്ക് നൂറുമേനി

text_fields
bookmark_border
ഇരിട്ടി: കോവിഡ് കാലത്തെ അധ്യാപകരുടെ കരുതലിൽ പടിക്കച്ചാൽ ഗവ.എൽ.പി സ്കൂൾ മുറ്റത്തുവിരിഞ്ഞ പച്ചക്കറിക്ക് നൂറുമേനി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിത ഭക്ഷണം എന്ന ആശയവുമായി പച്ചക്കറി കൃഷി നടത്താറുണ്ടായിരുന്ന പടിക്കച്ചാൽ ഗവ.എൽ.പി സ്കൂൾ കോവിഡ് കാരണം അടഞ്ഞുകിടക്കുമ്പോഴും അധ്യാപകർ പഠന പിന്തുണ പ്രവർത്തനത്തോടൊപ്പം പച്ചക്കറി കൃഷിയിലും സജീവമാവുകയും കോളിഫ്ലവർ, ചീര തുടങ്ങിയ പോഷക സമൃദ്ധമായ ഇനങ്ങൾ കൃഷി ചെയ്ത് വിളവെടുത്ത്​ കുട്ടികളുടെ വീടുകളിൽ എത്തിച്ചുനൽകി ശ്രദ്ധേയമാവുകയുമാണ്. കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷനേടുന്നതിന് പോഷകാഹാരത്തിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കേണ്ടതി​ൻെറ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനാണ് സുഭിക്ഷ വിദ്യാലയം സുകൃത വിദ്യാലയം എന്ന പരിപാടി ആവിഷ്കരിച്ച്​ നടപ്പിലാക്കിയത്. സ്കൂളിൽ ഉൽപാദിപ്പിച്ച്​ നൽകിയത്​ കൂടാതെ വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നതിനായി സൗജന്യമായി പച്ചക്കറി വിത്തുകളും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം നാടി​ൻെറ സാമൂഹിക ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന ഈ വിദ്യാലയത്തി​ൻെറ പ്രവർത്തനങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെടുകയാണ്. ഇതിന് പൂർണ പിന്തുണയുമായി അധ്യാപകരോടൊപ്പം പി.ടി.എയും നാട്ടുകാരുമുണ്ട്. പച്ചക്കറികൃഷി ഉൽപാദനത്തിന് ഹെഡ്മാസ്​റ്റർ ബാലകൃഷ്ണൻ, അധ്യാപകരായ മഹേഷ്‌, സജിന, ബിനിത, അമീൻ, അശ്വതി, ഹെൽപർമാരായ ശശി, ഉഷ എന്നിവരും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story