Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനവീകരണത്തിനായി അടച്ച...

നവീകരണത്തിനായി അടച്ച ദേശീയപാത തുറന്നു

text_fields
bookmark_border
കണ്ണൂർ: നവീകരണത്തി​ൻെറ ഭാഗമായി ഡിസംബർ 18ന്​ അടച്ച കൊടുവള്ളി-കാൽടെക്​സ്​ ദേശീയപാത ബുധനാഴ്​​ച പൂർണതോതിൽ തുറന്നു. 26 ദിവസം നീണ്ടുനിന്ന പ്രവൃത്തി പൂർത്തിയാക്കി രാവിലെ 10 മുതലാണ് വാഹനങ്ങൾ ദേശീയപാത വഴി കടത്തിവിട്ടത്​. താഴെചൊവ്വയിൽ അടക്കം 30 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമിക്കുന്ന രണ്ട്​ ബസ്​ ബേയുടെ പണി വ്യാഴാഴ്​ച പൂർത്തിയാവും. കാൽടെക്​സ്- താഴെചൊവ്വ ഗേറ്റ്, താഴെചൊവ്വ ഗേറ്റ് -​നടാൽ ഗേറ്റ്​, ​നടാൽ ഗേറ്റ് -കൊടുവള്ളി​ എന്നിങ്ങനെ മൂന്ന്​ റീച്ചുകളായാണ്​ ദേശീയപാത നവീകരണം നടത്തിയത്​. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും റീച്ചുകൾ ​ജർമൻ സാ​ങ്കേതിക വിദ്യയായ കോൾഡ്​ മില്ലിങ്​ ഉപയോഗിച്ചുള്ള ടാറിങ്ങാണ്​ നടത്തിയത്​. താഴെചൊവ്വ ഗേറ്റ് മുതൽ നടാൽ ഗേറ്റ്​ വരെ മെക്കാഡം ടാറിങ്ങാണ്​ നടത്തിയത്​. ഇതി​ൻെറ രണ്ടാംഘട്ടമായ ബിറ്റുമിൻ കോൺക്രീറ്റ്​ പ്രവൃത്തി ഉടൻ പൂർത്തിയാക്കും​. ​താഴെചൊവ്വ ഗേറ്റ്​ മുതൽ നടാൽ ഗേറ്റുവരെ മിനുക്കുപണി നടത്തു​േമ്പാൾ വാഹനങ്ങൾ ബൈപാസ്​ വഴി പോകുമെന്നതിനാൽ ഗതാഗതക്കുരുക്കുണ്ടാവാൻ ഇടയില്ല. ​നടാൽ ഗേറ്റ് -കൊടുവള്ളി റീച്ചിൽ എടക്കാട്​ പെട്രോൾ പമ്പ്​ മുതൽ രണ്ടുകിലോമീറ്റർ ദൂരത്തിൽ നടത്താനുണ്ടായിരുന്ന അവസാനവട്ട മിനുക്കുപണി ബുധനാഴ്​ച ആരംഭിച്ചു​. കഴിഞ്ഞമാസം 28ന്​ ആരംഭിച്ച താഴെചൊവ്വ മുതൽ ചേംബർ ഓഫ്​ കോമേഴ്​സ്​ വരെയുള്ള രണ്ടാംഘട്ട ടാറിങ്​ മിനുക്കുപണികളടക്കം പൂർത്തിയായതോടെ നടാൽ ഗേറ്റിനും കാൽടെക്​സിനും ഇടയിലെ ഗതാഗതം പഴയ പോലെയായി. പണി നടക്കുന്നതിനാൽ തലശ്ശേരി, കൂത്തുപറമ്പ്​ ഭാഗത്ത്​ നിന്നുള്ള വാഹനങ്ങൾ തോട്ടട ജെ.ടി.എസ്​ ജങ്​ഷൻ-കണ്ണൂർ സിറ്റി വഴിയും മട്ടന്നൂർ ഭാഗത്തെ വാഹനങ്ങൾ മുണ്ടയാട്​ സ്​റ്റേഡിയം വഴിയും തിരിഞ്ഞാണ്​ നഗരത്തിലെത്തിയിരുന്നത്​. ഇത്​ പലപ്പോഴും കണ്ണൂർ സിറ്റി, മുണ്ടയാട്​ സ്​റ്റേഡിയം ജങ്​ഷൻ ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കിന്​ കാരണമായിരുന്നു. ടാറിങ്​ കഴിഞ്ഞ ഭാഗത്ത്​ സുരക്ഷ മുൻകരുതലി​ൻെറ ഭാഗമായി സീബ്രാലൈൻ വരയലും ഡിവൈഡർ മാർക്കിങ്ങും സ്​െ​റ്റഡ്​ വെക്കലും ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന്​ ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ ടി. പ്രശാന്ത്​ പറഞ്ഞു. ഭൂഗർഭ കേബിളിടുന്നതി​​ൻെറ ഭാഗമായി കെ.എസ്.ഇ.ബി കുഴിച്ച കുഴികൾ നികത്തുന്ന പണി അടക്കം പൂർത്തിയാക്കി നേരത്തെ പറഞ്ഞ ദിവസം തന്നെ റോഡ്​ തുറന്നുകൊടുക്കാനാ​യെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story